പുതിയ പരീക്ഷകളുടെ തീയതി നിശ്ചയിക്കുന്നത് മാറ്റിവച്ചവ പൂർത്തിയാക്കിയ ശേഷം; പിഎസ്‌സി

പുതിയ പരീക്ഷകളുടെ തീയതി നിശ്ചയിക്കുന്നത് മാറ്റിവെച്ച 62 പരീക്ഷകൾ പൂർത്തിയാക്കിയ ശേഷമെന്ന് പിഎസ് സി. സ്‌കൂളുകൾ തുറക്കുന്നതിന്റെ സമയം കൂടെ കണക്കിലെടുത്ത് മാത്രമേ പുതിയ പരീക്ഷത്തീയതി നിശ്ചയിക്കാൻ കഴിയു. നിലവിൽ മേയ് 30 വരെയുള്ള പരീക്ഷാ കലണ്ടറാണ് തയാറാക്കിയിരുന്നത്. ജൂണിലെ കലണ്ടർ മെയ് മൂന്നിന് ശേഷമാവും പ്രസിദ്ധീകരിക്കുക.

കെഎഎസിന്റെ മുഖ്യപരീക്ഷ ജൂലായിൽ രണ്ടുദിവസങ്ങളിലായി നടത്തുമെന്ന് പിഎസ്‌സി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിന്റെ ആദ്യപരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായിട്ടില്ല. അതിന്റെ മാർക്കനുസരിച്ചാണ് മുഖ്യപരീക്ഷ എഴുതാൻ അർഹതയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

എന്നാൽ, മൂല്യ നിർണയം വൈകുന്ന സാഹചര്യത്തിൽ മുഖ്യപരീക്ഷ ജൂലായിൽ നടത്താൻ കഴിയുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം, ഇതിന്റെ റാങ്ക്പട്ടിക നവംബർ ഒന്നിന് പ്രസിദ്ധീകരിക്കുമെന്ന് പിഎസ്‌സി അറിയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top