കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളി കൊല്ലപ്പെട്ടു

കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളി കൊല്ലപ്പെട്ടു. ആറളം പന്നിമൂല സ്വദേശി നാരായണന്‍ ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 55 വയസായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ ഫാമിലെ നാലാം ബ്ലോക്കില്‍ വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

ആറളം ഫാമിലെ തൊഴിലാളി ആണ് നാരായണന്‍. ഇതിന് മുന്‍പും നിരവധി പേര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

 

Story Highlights- worker was killed in the attack by the wildelephant, kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top