കൊവിഡ് വ്യാപനം: കോട്ടയത്തും ഇടുക്കിയിലും സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിച്ചതായി ഡിജിപി

കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്തും ഇടുക്കിയിലും സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു.കോട്ടയവും ഇടുക്കിയും റെഡ്‌സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രണ്ട് ഐപിസ് ഓഫീസര്‍മാരെ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചത്.

കോട്ടയത്ത് കെഎപി അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍ വിശ്വനാഥിനെയും ഇടുക്കിയില്‍ കെഎപി ഒന്നാം ബറ്റാലിയന്‍ കമാണ്ടന്റ് വൈഭവ് സക്‌സേനയേയുമാണ് സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയോഗിച്ചത്.

Story highlights-hotspot,DGP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top