ജർമനിയിൽ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു

ജർമനിയിൽ മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് മരിച്ചു. ചങ്ങനാശേരി സ്വദേശിയായ കാർത്തികപ്പിള്ളി ജോയിയുടെ ഭാര്യ പ്രിൻസിയുടെ ഭാര്യയാണ് മരിച്ചത്. 54 വയസായിരുന്നു.

35 വർഷത്തോളമായി ജർമനിയിൽ താമസിക്കുകയായിരുന്നു പ്രിൻസി. അങ്കമാലി മൂക്കന്നൂർ പാലിമറ്റം കുടുംബാംഗമാണ് പ്രിൻസി. മകൾ: ആതിര.

അതേസമയം, ജർമനിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,976 ആയി. 1,57,770 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1,14,500 പേർ രോഗമുക്തി നേടി.

 

Story Highlights- germany malayalee nurse dies of covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top