കണ്ണൂർ, കാസർഗോട് ജില്ലകളിലെ കൊവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നു

കണ്ണൂർ, കാസർഗോട് ജില്ലകളിലെ കൊവിഡ് രോഗികളുടെ എല്ലാ വിവരങ്ങളും പുറത്തായി. ഗൂഗുൾ മാപ്പിൽ രോഗികളുടെ മേൽവിലാസം ഉൾപ്പെടെയുള്ള പൂർണ വിവരങ്ങൾ ലഭ്യമാണ്.

രോഗികൾക്ക് ഫോൺ കോളുകൾ വരുന്ന സംഭവത്തിൽ അന്വേഷണം നടന്നതോടെയാണ് വിവരങ്ങൾ ചോർന്ന സംഭവം പുറത്തായത്. രണ്ട് ജില്ലകളിലും പൊലീസ് പ്രത്യേക ആപ്പ് പുറത്തിറക്കിയിരുന്നു.

അതേസമയം, വിവര ചോർച്ച ചിലരുടെ ബിസിനസ് താത്പര്യമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരിച്ചു. അവസരം മുതലെടുക്കുകയാണെന്നും സർക്കാർ ഏജൻസികൾ അല്ല ഇതിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top