മുൻഗണന കാർഡ് ഉടമകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം കാസർഗോഡ് ജില്ലയിൽ ആരംഭിച്ചു

സംസ്ഥാനത്തെ മുൻഗണന കാർഡ് ഉടമകൾക്കായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം കാസർഗോഡ് ജില്ലയിൽ ആരംഭിച്ചു. 17 സാധനങ്ങൾ അടങ്ങിയ (പഞ്ചസാര 1 കിലോ, കടല 1 കിലോ, പരിപ്പ് 250 ​ഗ്രാം, ചെറുപയർ 1 കിലോ, കടുക് 100 ​ഗ്രാം, ഉലുവ 100 ​ഗ്രാം, സൺഫ്ലവർ ഓയിൽ 1 ലിറ്റർ, വെളിച്ചെണ്ണ 1 ലിറ്റർ, ഉപ്പ് 1 കിലോ, മുളക് പൊടി 100 ​ഗ്രാം, മല്ലി പൊടി 100 ​ഗ്രാം, മഞ്ഞൾ പൊടി 100 ​ഗ്രാം, ആട്ട 2 കിലോ, റവ 1 കിലോ, ചായ പൊടി 250 ​ഗ്രാം, സോപ്പ് രണ്ട് ) പല വ്യഞ്ജന കിറ്റുകൾ കാസർഗോഡ് ജില്ലയിലെ 1 02 417 പിങ്ക് കാർഡ് (PHH) വിഭാഗത്തിൽ പെട്ട കാർഡുടമകൾക്കാണ് ലഭിക്കുക . അവശ്യ സാധനങ്ങൾ അടങ്ങിയ ഈ കിറ്റുകളുടെ വിതരണത്തിന് റേഷൻ കടകളിൽ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കാൻ കാർഡിന്റെ അവസാന അക്കം പ്രകാരം താഴെ പറയുന്ന വിധത്തിലായിരിക്കും വിതരണം

0 – 27/04/20
1 – 28/04/20
2 – 29/04/20
3 – 30/04/20
4 – 02/05/20
5 – 03/05/20
6 – 04/05/20
7 – 05/05/20
8 – 06/05/20
9 – 07 /05/20

ലോക്ക്ഡൗൺ കാരണം താമസസ്ഥലത്തു നിന്നും മാറി താമസിക്കുന്ന മുൻഗണന കാർഡുടമകൾക്ക് അതാത് വാർഡ്‌ മെമ്പറുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അടുത്തുള്ള റേഷൻ കടയിൽ നിന്നും കിറ്റ് കൈപ്പറ്റാം. സൂമൂഹ്യ അകലം കർശനമായി പാലിച്ചു കൊണ്ടാണ് കിറ്റ് വിതരണം നടത്തുന്നത് . സാമൂഹ്യ അകലം പാലിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിക്കാത്ത റേഷൻ കട ഉടമകളിൽ നിന്നും 1000 രൂപ ഫൈൻ ഈടാക്കുന്നതാണ്. പ്രധാനമന്ത്രി ഗ്രാമീൺ കല്യാണ യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന, മുൻഗണനാ വിഭാഗങ്ങൾക്കുള്ള (മഞ്ഞ, പിങ്ക് റേഷൻ കാർഡുകൾ) സൗജന്യ അരി വിതരണം ഈ മാസം 30 വരെയുണ്ട്.

Story highlights- kerala government, ration kit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top