Advertisement

കൊവിഡ് 19 വൈറസിന്റെ ആറ് ലക്ഷണങ്ങൾ കൂടി പുറത്തു വിട്ട് അമേരിക്കൻ പൊതുജനാരോഗ്യ സംഘടന

April 27, 2020
1 minute Read

കൊവിഡ് 19 വൈറസ് ബാധയിലേക്ക് വിരൽ ചൂണ്ടുന്ന ആറ് ലക്ഷണങ്ങൾ കൂടി പുറത്തു വിട്ട് അമേരിക്കൻ പൊതുജനാരോഗ്യ സംഘടനയായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ(സിഡിസിപി). നിലവിലെ കൊവിഡ് രോഗികളിൽ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ലക്ഷണങ്ങൾ കണ്ടെത്തിയത്.

ശരീരം തണുക്കുക, തണുപ്പിനൊപ്പം വിറയൽ അനുഭവപ്പെടുക, പേശീവേദന, തലവേദന, തൊണ്ടവേദന, രുചിയും മണവും നഷ്ടപ്പെടുക എന്നിവയാണ് പുതുതായി കണ്ടെത്തിയ രോഗലക്ഷണങ്ങൾ. പനി, കഫക്കെട്ട്, ശ്വസനപ്രശ്നങ്ങൾ എന്നിവയായിരുന്നു കൊവിഡ് ലക്ഷണങ്ങളായി പറയുന്നത്. മൂക്കൊലിപ്പ് ചില രോഗികളിൽ കൊവിഡ് ലക്ഷണമായി കണ്ടിരുന്നുവെങ്കിലും തുമ്മൽ വൈറസ് ലക്ഷണമായി കണക്കാക്കാനാവില്ലെന്നാണ് സിഡിസിപി പറയുന്നത്.

വരണ്ട ചുമ, പനി എന്നിവ ഉണ്ടായാൽ മെഡിക്കൽ സഹായം തേടണമെന്നായിരുന്നു ലോകരാഗ്യ സംഘടനയും സിഡിസിപിയും ആദ്യഘട്ടത്തിൽ നൽകിയിരുന്ന നിർദേശം. ഇതിനുശേഷമാണ് രുചിയും മണവും നഷ്ടമാകൽ, ദഹനപ്രശ്നങ്ങൾ, വയറിളക്കം എന്നിവയും ലക്ഷണങ്ങളായി കണ്ടെത്തുന്നത്. കൊവിഡ് ബാധിതരാകുന്ന കുട്ടികളുടെയും വൃദ്ധരുടെയും കാലുകളിൽ നീല നിറം പ്രത്യക്ഷപ്പെടുന്നതും സിഡിസിപി ലക്ഷണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

സാധാരണ കൊവിഡ് ബാധിതരിൽ ചെറിയ അസ്വസ്ഥതകൾ മുതൽ വലിയ ആരോഗ്യപ്രശ്നങ്ങൾ വരെ പ്രകടമാകുന്നുണ്ട്. രോഗബാധ ഉണ്ടായാൽ ശരാശരി രണ്ടു മുതൽ പതിനാല് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകുമെന്നാണ് പറയുന്നത്.

അതേസമയം, ചില രോഗികളിൽ അടിയന്തരലക്ഷണങ്ങളും കാണിക്കുന്നുണ്ട്. ഗുരുതരമായ ശ്വസനപ്രശ്നങ്ങൾ, നെഞ്ചിൽഭാരം അനുഭവപ്പെടുക, ബോധക്കുറവ്, മുഖത്തും ചുണ്ടുകളിലും നീലനിറം വരിക എന്നിവ ലക്ഷണങ്ങളായി കണ്ടാൽ ഉടൻ ചികത്സ തേടണം.

Story highlights-covid 19,The American Public Health Organization

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top