Advertisement

കൊവിഡ് പ്രതിരോധം; തിരുവനന്തപുരം ജില്ലയിലെ ചുമട്ടു തൊഴിലാളികൾക്ക് ശക്തമായ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശം

April 27, 2020
Google News 1 minute Read

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ചുമട്ടുതൊഴിലാളികൾ ശക്തമായ മുൻകരുതൽ സ്വീകരിക്കാൻ തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ ധാരണ. കോട്ടയത്ത് ചുമട്ടുതൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലയിൽ യോഗം ചേർന്നത്.

അന്യസംസ്ഥാനത്തു നിന്നെത്തുന്ന ചരക്കു ലോറികളിലെ ഡ്രൈവർമാരുമായും ക്ലീനർമാരുമായും ഇടപെടുമ്പോൾ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഇവരുടെ പ്രാഥമിക ആരോഗ്യ പരിശോധന അതിർത്തിയിൽ നടത്തുന്നുണ്ട്. ചരക്ക് ഇറക്കുന്ന വേളയിലും തിരികെ പോകുന്നതുവരെയുള്ള സമയത്തും ആളുകളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ചരക്കു വാഹനത്തിൽ വരുന്നവർക്ക് പ്രത്യേകമായ വിശ്രമസ്ഥലവും ശൗചാലയവും ഏർപ്പെടുത്തുന്നത് പരിഗണിക്കും.

ചരക്കു ലോറിയെത്തുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം ശുചീകരണ വസ്തുക്കൾ ഉറപ്പാക്കും. സാധനങ്ങൾ ഇറക്കുന്ന സമയത്ത് നിർബന്ധമായും മാസ്കും കൈയുറയും ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ ബോധവൽക്കരണം നടത്താനും യോഗത്തിൽ ധാരണയായി.

Story highlights-covid 19, Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here