ലോക്ക് ഡൗൺ കഴിഞ്ഞുള്ള നടപടികൾ?; പ്രധാനമന്ത്രിയോട് ചോദ്യവുമായി കോൺഗ്രസ്

ലോക്ക് ഡൗൺ പിൻവലിച്ചതിന് ശേഷമുള്ള നടപടികളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരണം ആരാഞ്ഞ് കോൺഗ്രസ്. ലോക്ക് ഡൗൺ തുടങ്ങി ഒരു മാസം ആയിട്ടും കേന്ദ്ര സർക്കാരിന് നിരവധി കാര്യങ്ങളിൽ ഇപ്പോഴും വ്യക്തതയില്ലെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.
കൊറോണ വൈറസ് വ്യാപന വ്യാപ്തി നേരത്തെ തന്നെ മനസിലാക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞില്ല. അതിനാൽ തന്നെ പല തീരുമാനങ്ങളും എടുത്തത് തിടുക്കത്തിലാണ്. ഇനിയുള്ള കാര്യങ്ങളെ സംബന്ധിച്ചെങ്കിലും കേന്ദ്ര സർക്കാരിന് വ്യക്തമായ ദീർഘവീക്ഷണം വേണം.
ലോക്ക് ഡൗൺ അധികകാലം തുടർന്നു കൊണ്ടുപോകാൻ കഴിയില്ല. ലോക്ക്ഡൗണിന് ശേഷമുള്ള നടപടികളെ കുറിച്ച് കേന്ദ്ര സർക്കാരിന്റെ കർമപദ്ധതി തിങ്കളാഴ്ച വ്യക്തമാക്കുമെന്ന് കരുതുന്നു. മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിൽ അത് പ്രധാനമന്ത്രി വിശദീകരിക്കുമെന്നാണ് പ്രതീക്ഷ. ദേശീയ പദ്ധതിക്ക് അവസാന രൂപം നല്‍കാതെ സംസ്ഥാനങ്ങൾക്ക് നയ രൂപീകരണം സാധ്യമാവില്ലെന്ന് ദുരന്ത നിവാരണ നിയമത്തിലെ 23-ാം വകുപ്പ് വ്യക്തമാക്കുന്ന കാര്യവും തിവാരി സൂചിപ്പിച്ചു. മെയ് 16 ന് ശേഷം രാജ്യത്ത് കൊറോണ വൈറസ് ബാധിതർ ഉണ്ടാവില്ലെന്ന കൊവിഡ് ടാസ്‌ക് ഫോഴ്സ് ചെയർമാന്റെ പ്രസ്താവനയുടെ അടിസ്ഥാനമെന്തെന്ന് വ്യക്തമാക്കാനും മനീഷ് തിവാരി.
congress, narendra modi, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here