കൊവിഡ് : വയനാട്ടില്‍ ആകെ 13,073 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയക്കി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവരുടെ എണ്ണം 13,073 ആയി. ഇന്ന് ജില്ലയില്‍ 153 പേര്‍ കൂടിയാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. തിങ്കളാഴ്ച പുതുതായി 26 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ തുടരുന്നവരുടെ എണ്ണം 851 ആണ്. ഒന്‍പത് പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവത്

ഇതുവരെ പരിശോധനയ്ക്ക് അയച്ച 525 സാമ്പിളുകളില്‍ 338 എണ്ണത്തിന്റെ ഫലം ലഭിച്ചു. 335 എണ്ണം നെഗറ്റീവാണ്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 2361 വാഹനങ്ങളിലായി എത്തിയ 3784 ആളുകളെ സ്‌ക്രീനിംഗിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

 

Story Highlights- coronavirus, covid19, wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top