കാസർഗോഡ് കൊവിഡ് സ്ഥിരീകരിച്ചത് 24കാരന്

കാസർഗോഡ് കൊവിഡ് സ്ഥിരീകരിച്ചത് അജാനൂർ സ്വദേശിയായ 24കാരന്. സമ്പർക്കം വഴിയാണ് ഇയാൾക്ക് രോഗം ബാധിച്ചത്. ആരിൽ നിന്നാണ് രോഗം പടർന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല.

പെയിന്റിംഗ് തൊഴിലാളിയായ 24 കാരൻ നിരവധി യാത്രകൾ ചെയ്യുന്ന ആളാണ്. യാത്രകളിൽ എവിടെ നിന്നെങ്കിലുമാകാം രോഗം ബാധിച്ചതെന്നാണ് വിലയിരുത്തൽ. കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് 24-ാം തീയതി മുതൽ ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു.

അതേസമയം, കാസർഗോഡ് ചികിത്സയിലായിരുന്ന രണ്ട് രോഗികൾ കൂടി രോഗമുക്തി നേടി. കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗികളാണ് രോഗമുക്തി നേടി വീട്ടിലേയ്ക്ക് മടങ്ങിയത്.
44 ദിവസം കൊണ്ട് 89 രോഗികൾ കാസർഗോഡ് ജനറൽ ആശുപത്രിയിൽ നിന്ന് കൊവിഡ് മുക്തരായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top