Advertisement

മുംബൈ ജെസ്ലോക്ക് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച 27 നഴ്സുമാർ രോ​ഗമുക്തരായി

April 28, 2020
Google News 1 minute Read

മുംബൈയിലെ ജെസ് ലോക്ക് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച 27 നഴ്സുമാരും രോ​ഗമുക്തരായി. പരിശോധാഫലം ലഭിച്ചുവെന്നും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയതായും നഴ്സുമാർ ട്വന്റിഫോർ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. മുംബൈ ജസ്‌ലോക് ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ കടന്നുപോകുന്നത് കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണെന്ന് ട്വന്റിഫോർ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കൊവിഡ് സ്ഥിരീകരിച്ച നഴ്‌സുമാരും അല്ലാത്തവരും ഒരുമിച്ച് താമസിക്കേണ്ട സാഹചര്യമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ജസ്‌ലോകിലെ ഡോക്ടർമാർക്കും നഴ്‌സുമാർക്കുമായി രണ്ട് ഹോസ്റ്റലുകളാണ് ഉള്ളത്. ഒരു ഹോസ്റ്റലിൽ 120 ഉം മറ്റൊരു ഹോസ്റ്റലിൽ 86 പേരുമാണ് താമസിക്കുന്നത്. 120 പേർ താമസിക്കുന്ന ഹോസ്റ്റലിലെ നഴ്‌സിനാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. ഇക്കാര്യം അധികൃതർ ഒളിപ്പിച്ചുവച്ചു. സംഭവം പുറത്തായതോടെ ക്വീറന്റീൻ പോകുമെന്ന് നഴ്സുമാർ ആശുപത്രി അധികൃതരോട് പറഞ്ഞു. ആദ്യം അവർ അതിന് തയ്യാറായില്ല. ജോലിയ്ക്ക് കയറണമെന്ന് പറഞ്ഞു. പീന്നീട് നിർബന്ധത്തിന് വഴങ്ങി ക്വാറന്റീൻ പോകാൻ അനുവദിക്കുകയായിരുന്നു. ഇവരിൽ രോ​ഗം സ്ഥിരീകരിച്ച 27 നഴ്സുമാരാണ് ഇപ്പോൾ രോ​ഗമുക്തരായി ആശുപത്രി വിട്ടിരിക്കുന്നത്.

Story Highlights- coronavirus,mumbai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here