ഒമാനില്‍ ഇന്ന് 82 പേര്‍ക്ക് കൂടി കൊവിഡ്

ഒമാനില്‍ 82 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2131 ആയി. പുതുതായി രോഗം സ്ഥരീകരിച്ചവരില്‍ 42 പേര്‍ വിദേശികളും 40 പേര്‍ ഒമാന്‍ സ്വദേശികളുമാണ്.

രോഗമുക്തതരായവരുടെ എണ്ണം 364ല്‍ തുടരുകയാണ്. 1757 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ മൂന്ന് പേരുടെ നിലഗുരുതരമാണ്. ഏപ്രില്‍ 24 ന് ശേഷം രാജ്യത്ത് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Story Highlights- covid19,coronavirus, oman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top