Advertisement

കൊവിഡ് റാൻഡം പരിശോധന; കൂടുതൽ ഫലങ്ങൾ ഇന്ന് ലഭിച്ചേക്കും

April 28, 2020
Google News 1 minute Read

സംസ്ഥാനത്ത് റാൻഡം പരിശോധന നടത്തിയതിന്റെ കൂടുതൽ ഫലങ്ങൾ ഇന്ന് ലഭിച്ചേക്കും. കൊവിഡ് പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് 3056 സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചത്. ഞായറാഴ്ചയായിരുന്നു സാംപിളുകൾ ശേഖരിച്ചത്. ആരോഗ്യപ്രവർത്തകർ, അതിഥിതൊഴിലാളികൾ, സാമൂഹ്യ സമ്പർക്കം കൂടുതലുള്ള വ്യക്തികൾ എന്നിവരുടെ സാമ്പിളുകളാണ് പ്രധാനമായും ശേഖരിച്ചത്. അതേ സമയം സംസ്ഥാനത്ത് കൊവിഡ് പരിശോധനാ കിറ്റുകളുടെ ക്ഷാമം തുടരുകയാണ്.

സംസ്ഥാനത്ത് ഇന്നലെ 13 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 13 ആളുകൾ രോഗമുക്തരായി. കോട്ടയം-6, ഇടുക്കി-4, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ഒന്നു വീതം ആളുകൾക്കും ആണ് രോഗബാധ സ്ഥിരീകരിച്ചത്.

രോഗബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്തു നിന്ന് എത്തി. ഒരാൾക്ക് എങ്ങനെ അസുഖം പകർന്നു എന്നത് വ്യക്തമായിട്ടില്ല. അത് പരിശോധിക്കുകയാണ്. മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം പകർന്നത്.

രോഗമുക്തരായവരിൽ 6 പേർ കണ്ണൂർ ജില്ലക്കാരാണ്. കോഴിക്കോട് നാലു പേരും തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർ വീതവും രോഗമുക്തരായി.

സംസ്ഥാനത്ത് ഇതുവരെ 551 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇപ്പോൾ 123 പേർ ചികിത്സയിലുണ്ട്. 20301 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. 19812 പേർ വീടുകളിലും 489 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇന്നലെ മാത്രം 104 ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 23271 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 22537 എണ്ണം നെഗറ്റീവാണ്.

തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, വയനാട് എന്നീ ജില്ലകളിൽ ആരും ചികിത്സയിലില്ല.

Story Highlights: covid random test more results today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here