സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികളെ ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ വിജയിപ്പിക്കണം: ഡൽഹി

ലോക്ക് ഡൗണിനിടയിൽ പരീക്ഷാ നടത്തിപ്പ് നിശ്ചലമായതിനാൽ സിബിഎസ്ഇ പത്ത്, പ്ലസ് ടു വിദ്യാർത്ഥികളെ ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ വിജയിപ്പിക്കണമെന്ന് ഡൽഹി സർക്കാർ. കേന്ദ്രത്തോടാണ് ഡൽഹി സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിനോട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി മനീഷ് സിസോദിയ ഇക്കാര്യം ചർച്ച ചെയ്തു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുമായും കേന്ദ്രം നടത്തിയ യോഗത്തിലായിരുന്നു ചർച്ച.
ദൂരദർശൻ, ഓൾ ഇന്ത്യ റോഡിയോ എഫ്എം എന്നിവയിലൂടെ അധ്യാപകർ ദിവസവും മൂന്ന് മണിക്കൂർ വീതം കുട്ടികൾക്കായി ക്ലാസ് എടുക്കുന്ന സംവിധാനം നടപ്പിലാക്കാനും ഡൽഹി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അടുത്ത അധ്യായന വർഷം എല്ലാ ക്ലാസുകളിലേയും സിലബസ് 30 ശതമാനം കുറയ്ക്കുക. ജെഇഇ, നീറ്റ് പരീക്ഷകൾക്കുള്ള കോഴ്സുകളുടെ എണ്ണം കുറയ്ക്കുക എന്നീ ആവശ്യങ്ങളും കേന്ദ്രത്തോട് ഉന്നയിച്ചതായി മനീഷ് സിസോദിയ ട്വിറ്റ് ചെയ്തിട്ടുണ്ട്. മാർച്ച് 16 മുതൽ രാജ്യത്തെ സ്‌കൂൾ, കോളജുകൾ, സർവകലാശാലകൾ എന്നിവ അടഞ്ഞുകിടക്കുകയാണ്.
cbse, lock down, exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here