അന്ന് പാർലമെന്റിൽ ധനമന്ത്രി ഈ ചോദ്യത്തിന് ഉത്തരം നൽകിയില്ല; ബാങ്ക് വായ്പ തിരിച്ചടക്കാത്തവരുടെ പട്ടികയെ കുറിച്ച് രാഹുൽ

ബാങ്ക് വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തിയ സമ്പന്നരിൽ 50 പേരുടെ വിവരം കേന്ദ്ര സർക്കാർ പാർലമെന്റിൽ മറച്ചുവച്ചുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ ഇവരുടെ വിവരമാണ് ഇപ്പോൾ വിവരാവകാശ നിയമപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോൾ പുറത്തുവിട്ട പട്ടികയിലുള്ള ആളുകൾ ഭരണകക്ഷിയുടെ സുഹൃത്തുകളായതിനാലാണ് ബിജെപി പാർലമെന്റിൽ വിവരങ്ങൾ പുറത്തുവിടാൻ തയാറാകാഞ്ഞതെന്നും രാഹുൽ.
‘പാർലമെന്റിൽ ഞാൻ എളുപ്പമുള്ളൊരു ചോദ്യമാണ് ചോദിച്ചത്. ഏറ്റവും വലിയ 50 ബാങ്ക് അഴിമതിക്കാരുടെ പേരുകൾ പറയാൻ, എന്നാൽ അന്ന് മറുപടി തരാൻ ധനമന്ത്രി കൂട്ടാക്കിയില്ല. നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയ ബിജെപി സുഹൃത്തുക്കളുടെ പട്ടിക ഇപ്പോൾ റിസർവ് ബാങ്ക് പുറത്തുവിട്ടു. അതിനാലാണ് ബിജെപി പാർലമെന്റിൽ വച്ച് സത്യം മറച്ചുപിടിച്ചത്.” രാഹുൽ ട്വീറ്ററിൽ കുറിച്ചു. പാർലമെന്റിൽ ഈ ചോദ്യം ഉന്നയിക്കുന്നതിന്റെ ദൃശ്യവും രാഹുൽ ട്വീറ്റിൽ നൽകിയിരിക്കുന്നു.
संसद में मैंने एक सीधा सा प्रश्न पूछा था- मुझे देश के 50 सबसे बड़े बैंक चोरों के नाम बताइए।
वित्तमंत्री ने जवाब देने से मना कर दिया।
अब RBI ने नीरव मोदी, मेहुल चोकसी सहित भाजपा के ‘मित्रों’ के नाम बैंक चोरों की लिस्ट में डाले हैं।
इसीलिए संसद में इस सच को छुपाया गया। pic.twitter.com/xVAkxrxyVM
— Rahul Gandhi (@RahulGandhi) April 28, 2020
ആക്ടിവിസ്റ്റ് സാകേത് ഗോഖലെയാണ് വിവരാവകാശ നിയമപ്രകാരം ബാങ്ക് വായ്പ തിരിച്ചടക്കാത്തവരുടെ പട്ടിക ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. ഫെബ്രുവരി 16 വരെയുള്ള ഇവരുടെ വായ്പാ വിവരങ്ങളാണ് ഗോഖലെ ആവശ്യപ്പെട്ടത്. ”ഫെബ്രുവരി 16ന് പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയുടെ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നൽകാത്തതിനെത്തുടർന്നാണ് വിവരാവകാശപ്രകാരം അപേക്ഷ നൽകിയത്. സർക്കാർ എന്താണോ പുറത്തുവിടാൻ മടിച്ചത്, ആർബിഐ അതിനു ശനിയാഴ്ച മറുപടി നൽകി.”- ഗോഖലെ പറയുന്നു. നീരവ് മോദി, മെഹുൽ ചോക്‌സി അടക്കമുള്ളവരാണ് പട്ടികയിൽ ഉള്ളവർ.
rahul gandhi, mehul choxi, neerav modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here