സുരക്ഷാ ഉപകരണങ്ങൾ ലഭിക്കാത്തതിൽ നഗ്‌നരായി പ്രതിഷേധിച്ച് ജർമ്മനിയിലെ ഒരു സംഘം ഡോക്ടർമാർ

കൊവിഡ് 19 പശ്ചാത്തലത്തിൽ പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ ലഭിക്കാത്തതിൽ നഗ്‌നരായി പ്രതിഷേധിച്ച് ജർമ്മനിയിലെ ഒരു സംഘം ഡോക്ടർമാർ. സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ജർമ്മനിയിലെ ഒരുസംഘം ഡോക്ടർമാർ വിവസ്ത്രരായി രോഗികളെ പരിശോധിച്ചത്.

‘നഗ്‌നത എന്നത് സംരക്ഷണമില്ലാതെ ഞങ്ങൾ എത്രത്തോളം ദുർബലരാണ് എന്നതിന്റെ പ്രതീകമാണ്’ പ്രതിഷേധത്തിൽ പങ്കെടുത്ത ഡോക്ടർമാരിൽ ഒരാളായ റൂബൻ ബെർണാവു പറഞ്ഞു. ഫയലുകൾ, ടോയ്‌ലറ്റ് റോളുകൾ, മെഡിക്കൽ ഉപകരണങ്ങൾ, കുറിപ്പടി ബ്ലോക്കുകൾ എന്നിവയ്ക്ക് പിന്നിൽ കവർ എടുത്ത് ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്ന ഫോട്ടോ സാമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

‘തീർച്ചയായും അടുത്ത പരിശോധന നടത്തേണ്ട രോഗികൾക്ക് തുടർന്നും ചികിത്സ നൽകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.” അതിനായി ഞങ്ങൾക്ക് ശരിയായ സുരക്ഷാ ഉപകരണങ്ങൾ ആവശ്യമാണ് ‘ ഡോ. ജന ഹുസ്മാൻ പറഞ്ഞു. ‘മുറിവുകൾ തുന്നിച്ചേർക്കാൻ പരിശീലനം ലഭിച്ചവളാണ്, എന്തുകൊണ്ടാണ് എനിക്ക് ഇപ്പോൾ മുഖംമൂടി തുന്നേണ്ടിവരുന്നതെന്ന് മറ്റൊരു ഡോക്ടർ പ്രതികരിച്ചു.

ജനുവരി അവസാനം ജർമ്മനിയിൽ കൊവിഡ് 19 സ്ഥിരീകരിച്ച ശേഷം കൂടുതൽ പിപിഇ കിറ്റുകളും സുരക്ഷാ ഉപകരണങ്ങളും ആവശ്യപ്പെടുന്നുണ്ടെന്നും അധികൃതർ നടപടിയെടുക്കുന്നില്ലെന്നുമാണ് ഡോക്ടർമാരുടെ ആരോപണം. പിപിഇ കിറ്റുകൾ നിർമിക്കുന്ന ജർമ്മൻ സ്ഥാപനങ്ങൾ ഉത്പാദന ശേഷി ഉയർത്തിയിട്ടുണ്ട്. ജർമ്മൻ ആരോഗ്യ ഇൻഷുറൻമാരുടെ അസോസിയേഷൻ നടത്തിയ ഒരു പഠനത്തിൽ ഡോക്ടർമാർക്ക് സുരക്ഷാ ഉപകരണങ്ങളുടെ അപര്യപ്തത ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

Story Highlights- coronavirus, PPE

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top