Advertisement

ലോക്ക് ഡൗണിൽ പട്ടിണി; പാത്രം മുട്ടി പ്രതിഷേധം അറിയിച്ച് ടാക്സി ഡ്രൈവർമാർ

April 28, 2020
2 minutes Read

കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ തുടരുകയാണ്. മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നതെങ്കിലും രോഗബാധ വർധിച്ചു വരുന്ന സാഹചര്യത്തിൽ അതിനിയും നീളാനാണ് സാധ്യത. പല സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ലോക്ക് ഡൗണിൽ പട്ടിണിയിലായിപ്പോയ ഒരുപാട് ആളുകൾ രാജ്യത്തുണ്ട്. ദിവസവേതനത്തിനു തൊഴിലെടുക്കുന്ന പലരും ഇത്തരത്തിൽ ഇല്ലായ്മ അനുഭവിക്കുകയാണ്. അതിൽ പെട്ടവരാണ് ടാക്സി ഡ്രൈവർമാർ. തൊഴിൽ ഇല്ലാതായതോടെ പട്ടിണിയിലായ ടാക്സി ഡ്രൈവർമാർ പാത്രം മുട്ടി തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.

ബെംഗളൂരുവിലാണ് സംഭവം. ഓല, യൂബർ തുടങ്ങിയ ഓൺലൈൻ ടാക്സി ഡ്രൈവർമാരാണ് പട്ടിണി സഹിക്കാനാവാതെ പുതിയ സമര രീതിക്ക് തുടക്കമിട്ടിരിക്കുന്നത്. തലയിൽ കറുത്ത തുണി ചുറ്റി, ഒഴിഞ്ഞ പാത്രങ്ങൾ പിടിച്ച് നിൽക്കുന്ന തങ്ങളുടെ ചിത്രങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കുന്നുണ്ട്. തങ്ങളുടെ അവസ്ഥ പുറം ലോകത്തെ അറിയിക്കുന്നതിനായി ചിലർ പാത്രം മുട്ടുകയും ചെയ്യുന്നുണ്ട്.

ബെംഗളൂരുവിൽ 5 ലക്ഷം ഓട്ടോ-ടാക്സി ഡ്രൈവർമാരാണ് ഉള്ളത്. തങ്ങളുടെ തൊഴിലാളികൾക്ക് ഓല ചെറിയ രീതിയിലുള്ള സഹായം നൽകിയെങ്കിലും അത് മതിയാവുമായിരുന്നില്ല. കൂടുതൽ കാര്യക്ഷകമായ ആശ്വാസ മാർഗങ്ങൾ സംസ്ഥാന, കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നാണ് അവരുടെ ആവശ്യം. ഡൽഹിയും കേരളവും ഡ്രൈവർമാർക്ക് ചില പാക്കേജുകൾ അവതരിപ്പിച്ചു എന്നും കർണാടക എന്തുകൊണ്ടാണ് അങ്ങനെ ചിന്തിക്കാത്തതെന്നും അവർ ചോദിക്കുന്നു. സംസ്ഥാന സർക്കാർ ഇതുവരെ ഞങ്ങൾക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ല. ലോക്ക് ഡൗൺ എത്ര നാൾ തുടരുമെന്ന് അറിയില്ല. ഞങ്ങൾ എവിടേക്കാണ് പോകേണ്ടതെന്നും അവർ ചോദിക്കുന്നു.

Story Highlights: Karnataka taxi drivers beat empty utensils to highlight hunger amid lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top