‘ദേ കാലൻ ലൈവിൽ’; വൈറലായി കേരള പൊലീസിന്റെ പുതിയ വീഡിയോ

ലോക്ക് ഡൗണിനിടയിലും നിരവധി പേരാണ് നിരത്തിലിറങ്ങുന്നത്. പൊലീസും ജില്ലാ ഭരണകൂടവും എത്ര തവണ പറഞ്ഞിട്ടും പലരും അനുസരിക്കാൻ തയ്യാറാകുന്നില്ല. ഒടുവിൽ പൊലീസിന് ഡ്രോൺ ഇറക്കേണ്ടി വന്നു. അതിലും കുടുങ്ങി കുറേ പേർ.

ലോക്ക് ഡൗൺ ഇളവുകൾ കൂടി പ്രഖ്യാപിച്ചതോടെ കൈവിട്ട പോലെയാണ്. കടകൾ തുറന്നു. ചിലയിടങ്ങളിൽ തിരക്കുകൾ അനുഭവപ്പെടുന്നു. കൊവിഡ് മുൻ കരുതലുകൾ ഒന്നും പാലിക്കാതെയാണ് പലരും കറങ്ങുന്നത്. കൊവിഡ് ഉയർത്തുന്ന വെല്ലുവിളി ഇനിയും മനസിലാകാത്തവർക്കായി രസകരമായ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് കേരള പൊലീസ്. ‘ദേ കാലൻ ലൈവിൽ’ എന്ന ഹ്രസ്വ വീഡിയോ ഇതിനോടകം വൈറലായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top