മഹാരാഷ്ട്രാ സെക്രട്ടേറിയറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിടും

കൊവിഡ് പടർന്നുകൊണ്ടിരിക്കുന്ന മഹാരാഷ്ട്രയിൽ സെക്രട്ടേറിയറ്റും മന്ത്രാലയവും അടുത്ത രണ്ട് ദിവസത്തേക്ക് അടച്ചിടും. അണുനശീകരണത്തിനായാണ് സെക്രട്ടേറിയറ്റും മന്ത്രാലയവും അടക്കുന്നത്. നേരത്തെ നാല് ജീവനക്കാർക്ക് സെക്രട്ടേറിയറ്റിൽ കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അണുനശീകരണം നടത്തുന്നത്.

ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോർട്ട് ലഭിപ്പോൾ തന്നെ സെക്രട്ടറിയേറ്റ് കെട്ടിടം ഒഴിപ്പിച്ചു. ഇവിടെ ഇന്ന് അണുനാശിനി പ്രയോഗിച്ചു. മുഖ്യന്ത്രി ഉദ്ദവ് താക്കറെയുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകൾ ഇതിന് സമീപത്തായാണ് ഉള്ളത്. തെക്കൻ മുംബൈയിലെ മന്ത്രാലയത്തിന്റെ കെട്ടിടവും പരിസരവും ഏപ്രിൽ 29, 30 തിയതികളിൽ ശുചീകരണത്തിനായി അടച്ചിടുമെന്ന് സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. മന്ത്രിക്ക് വരെ കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ ആണ് കൂടുതൽ കൊവിഡ് രോഗ ബാധിതരുള്ളത്.

അതേസമയം രോഗ പ്രതിരോധത്തിന്റെ ഭാഗമായി 55 വയസിൽ കൂടുതൽ പ്രായമുള്ള പൊലീസുകാർക്ക് മുംബൈ പൊലീസ് അവധി നൽകി. ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയുള്ള 52 വയസിൽ അധികം പ്രായമുള്ള പൊലീസുകാർക്കും അവധി അനുവദിച്ചിരിക്കുകയാണ്. പൊലീസുകാരിലും കൊവിഡ് പരക്കാൻ തുടങ്ങിയത് ആശങ്ക ഉളവാക്കിയ സാഹചര്യത്തിലാണ് തീരുമാനം. മൂന്ന് പൊലീസുകാർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.

 

maharashtra, covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top