Advertisement

തമിഴ്‌നാട്ടിലേക്ക് കാൽനടയായി കടക്കാൻ ശ്രമിച്ചവരെ പിടികൂടി

April 28, 2020
Google News 1 minute Read

ലോക്ക് ഡൗൺ ലംഘിച്ച് തമിഴ്നാട്ടിലേക്ക് കാൽനടയായി കടക്കാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികളെ തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷനിൽ വച്ച് പിടികൂടി. ഒൻപത് അംഗ സംഘത്തെ പിടികൂടിയത് നാട്ടുകാരാണ്. ഇവരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. കാഞ്ഞങ്ങാട് നിന്ന് റെയിൽവെ ട്രാക്കിലൂടെ നടന്ന് വരികയായിരുന്നു ഒൻപതംഗ സംഘം. ഒരു മാസം മുൻപ് പത്ത് ദിവസത്തെ ജോലിക്കെത്തിയ ഇവർ ലോക്ക് ഡൗണിൽ കുടുങ്ങുകയായിരുന്നു. ഒന്നര വയസുള്ള കുഞ്ഞിന്റെ അമ്മയും സംഘത്തിലുണ്ട്.

ഭക്ഷണം ലഭിക്കാതെ അവശരായ ഇവർക്ക് നാട്ടുകാർ ഭക്ഷണം നൽകി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഈ സംഘത്തെ കാഞ്ഞങ്ങാട്ടെ താമസസ്ഥലത്തക്ക് ആബുലൻസിൽ തിരിച്ചയച്ചു. ഡെപ്യൂട്ടി തഹസിൽദാർ സ്റ്റാൻലിൻ ജോൺ, നോർത്ത് തൃക്കരിപ്പൂർ വില്ലേജ് ഓഫീസർ അശോകൻ എന്നിവരാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.

 

tamilnadu- kerala boarder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here