കൊല്ലത്ത് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത് ആറു പേർക്ക്

കൊല്ലം ജില്ലയിൽ ഇന്ന് ആറു പേർക്ക് കൂടി ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുപേർക്കും സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. രോഗവ്യാപനത്തിൻ്റെ സാഹചര്യത്തിൽ ചാത്തന്നൂരിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി.

രണ്ടു ദിവസം മുൻപ് ചാത്തന്നൂരിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയുമായുള്ള സമ്പർത്തിലൂടെയാണ് നാലുപേർക്ക് രോഗമുണ്ടായത്. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ രണ്ടുപേർ ആരോഗ്യ പ്രവർത്തകരാണ്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയെ ആദരിച്ച പൊതുപ്രവർത്തകൻ ആണ് മറ്റൊരാൾ. ചാത്തന്നൂർ പഞ്ചായത്തിലെ സ്റ്റാൻഡേർഡ് മുക്ക് സ്വദേശിയായ ഒമ്പതുവയസ്സുകാരിക്കും രോഗം ബാധിച്ചത് ആരോഗ്യ പ്രവർത്തകയുമായുള്ള സമ്പർക്കത്തിലൂടെയാണ്. രോഗവ്യാപനത്തിൻ്റെ സാഹചര്യത്തിൽ ചാത്തന്നൂരിൽ അതീവജാഗ്രത പുലർത്തണമെന്നും എന്നാൽ സമൂഹ വ്യാപന ഭീഷണിയില്ലെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. പ്രദേശത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

കുളത്തൂപ്പുഴയിലെ രോഗിയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഒരാൾക്ക് രോഗ ബാധ സ്ഥിരീകരിച്ചത് അത്. 73 കാരനായ ഇയാൾ കുളത്തൂപ്പുഴ അയ്യപ്പിള്ള വളവിൽ കടക്കുകയാണ്. ഇയാൾക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കുളത്തുപുഴ സാമൂഹികാരോഗ്യകേന്ദ്രം അടച്ചു.

ആന്ധ്ര സ്വദേശിയായ ലോറിഡ്രൈവർക്കാണ് ജില്ലയിൽ സമ്പർക്കത്തിലൂടെയല്ലാതെ രോഗം സ്ഥിരീകരിച്ചത്. മീൻ കയറ്റിവന്ന ലോറിയുടെ ഡ്രൈവറാണ് ഇയാൾ. മീനുകൾ പഴകിയതായതിനാൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പിടികൂടുകയായിരുന്നു. പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഭക്ഷ്യ സുരക്ഷ വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി

രോഗികളുടെ എണ്ണം വർധിച്ച ശാസ്ത്രത്തിൽ കല്ലുവാതുക്കൽ, ഓച്ചിറ ഗ്രാമപഞ്ചായത്തുകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു.

Story Highlights: 6 persons confirmed covid 19 in kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top