യൂട്യൂബ് ചാനലുമായി നഞ്ചമ്മ

പ്രേക്ഷകരുടെ പ്രിയപ്പെട്ട അട്ടപ്പാടിയിലെ നഞ്ചമ്മ യൂ ട്യൂബ് ചാനൽ തുടങ്ങി. കഴിഞ്ഞ ദിവസമായിരുന്നു ചാനൽ ലോഞ്ച്. പാട്ടുകൾക്കൊപ്പം അട്ടപ്പാടിയിലെ കൃഷി രീതികൾ, ജീവിതാനുഭവങ്ങൾ ,പാചക രീതികൾ ,തനതു വൈദ്യം തുടങ്ങിയ കാര്യങ്ങൾ ചാനലിലൂടെ നഞ്ചമ്മ പങ്കുവയ്ക്കും. നഞ്ചമ്മ ഒഫീഷ്യൽ എന്നാണ് ചാനലിന്റെ പേര്.

‘അയ്യപ്പനും കോശിയും’ എന്ന ഹിറ്റ് സിനിമയിലെ ‘കലക്കാത്ത’ എന്ന ടൈറ്റിൽ സോംഗ് പാടിക്കൊണ്ടാണ് നഞ്ചമ്മ ജനമനസുകളിൽ ഇടം നേടിയത്. സിനിമയിൽ നഞ്ചമ്മ അഭിനയിക്കുകയും ചെയ്തു. ‘കലക്കാത്ത’ പാട്ടിന്റെ വരികളെഴുതിയതും നഞ്ചമ്മയാണ്. ജേക്‌സ് ബിജോയ് ആണ് പാട്ടിന് ഈണമിട്ടത്. പാട്ട് സിനിമ തിയറ്ററുകളിൽ എത്തുന്നതിന് മുൻപേ സൂപ്പർഹിറ്റായി.

ആദിവാസി കലാകാരന്മാരുടെ ആസാദ് കലാസംഘത്തിലെ അംഗം കൂടിയാണ് നഞ്ചമ്മ. കലാസംഘത്തിന് നേതൃത്വം നൽകുന്ന പഴനി സ്വാമി ചിത്രത്തിൽ എക്‌സൈസ് ഓഫീസറായി വേഷമിട്ടിരുന്നു. ഇനി യൂട്യൂബിലൂടെയും നഞ്ചമ്മയുടെ വിശേഷങ്ങളറിയുകയും പാട്ട് കേൾക്കുകയും ചെയ്യാം.

Story highlights-youtube channel,nanjamma

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top