ക്യാമറക്ക് മുന്നിൽ ബാലാജി ശർമ്മയും ആനന്ദ് മന്മഥനും; ക്യാമറക്ക് പിന്നിൽ പിഎസ് ജയഹരി: ചെക്ക്‌മേറ്റ് ശ്രദ്ധ നേടുന്നു

തിരുവനന്തപുരത്തെ ഒരുകൂട്ടം യുവാക്കൾ ഒരുക്കിയ ‘ചെക്ക്‌മേറ്റ്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരുപോലെ ആവേശവും ചിരിയും നിറക്കുന്ന ഈ ചിത്രത്തിൻ്റെ ദൈർഘ്യം 7 മിനിട്ടാണ്. ബാക്ക് ആൻഡ് വൈറ്റിലാണ് ചെക്ക്മേറ്റ് ഒരുക്കിയിരിക്കുന്നത്.

ലോക്ക്ഡൗൺ കാലത്ത് വെള്ളമടിക്കാനുള്ള കഷ്ടപ്പാടും തുടർന്നുള്ള മുഹൂർത്തങ്ങളുമാണ് ചെക്ക്മേറ്റ് പറയുന്നത്.

അഭിനേതാക്കൾ അവരവരുടെ വീടുകളിലിരുന്നാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ക്യാമറക്ക് മുന്നിലും പിന്നിലും ഒരുപിടി മികച്ച പേരുകളാണ് ചെക്ക്മേറ്റിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. മുരളി കൃഷ്ണനാണ് സംവിധാനം. ‘പവിഴമഴയേ’ എന്ന സൂപ്പർ ഹിറ്റ് ഗാനം ഒരുക്കിയ മ്യൂസിക്‌ ഡയറക്ടർ പി.എസ്. ജയഹരി ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അനൂജ് രാമചന്ദ്രൻ, ആഷിക് ബാബു, അനന്ദു രാജൻ, നന്ദു കൃഷ്ണ വിജെ, ലക്ഷ്മി എസ് കുമാർ, മുരളി കൃഷ്ണൻ എന്നിവരാണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കൈലാഷ് എസ് ഭവനാണ് എഡിറ്റിംഗ്. വിനീഷ് വിശ്വനാഥും ആനന്ദ് മന്മഥനുമാണ് ടെക്നിക്കൽ ടീം.

സിനിമാ താരം ബാലാജി ശർമ്മക്കൊപ്പം വെബ് സീരീസുകളിലൂടെ പരിചിതരായ ആനന്ദ് മന്മഥൻ, കണ്ണൻ നായർ എന്നിവരും ആനന്ദ് ലക്ഷ്‌മി, രവി ശങ്കർ, വിഷ്ണു രവി രാജ്, ദിവാകൃഷ്ണ വിജയകുമാർ, ജിബിൻ ഗോപിനാഥ്‌ മുതലായവരും ചിത്രത്തിൽ വേഷമിടുന്നു.

Story Highlights: checkmate short film getting viral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top