സമൂഹമാധ്യമങ്ങളിലൂടെ അവഹേളനവും വിമർശനവും; ഇംഗ്ലണ്ട് യുവ ഗോൾ കീപ്പർ 24ആം വയസ്സിൽ വിരമിച്ചു

സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്ന അവഹേളനവും വിമർശനവും താങ്ങാൻ കഴിയാതെ ഇംഗ്ലണ്ട് യുവ ഗോൾ കീപ്പർ ടെഡ് സ്മിത്ത് ഫുട്ബോളിൽ നിന്ന് വിരമിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുള്ള സമ്മർദ്ദം സഹിക്കാനാവാതെയാണ് വിരമിക്കുന്നതെന്ന് 24 വയസ്സുകാരനായ താരം പ്രതികരിച്ചു. ഇംഗ്ലണ്ടിൻ്റെ യൂത്ത് ടീമുകളിലൊക്കെ കളിച്ച താരമാണ് ടെഡ്. ചെൽസി, ടോട്ടനം തുടങ്ങിയ ഇംഗ്ലീഷ് ലീഗ് ക്ലബുകൾ ചർച്ച നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് യുവതാരം വിരമിച്ചത്.
“ഞാൻ ആഗ്രഹിച്ചതു പോലെയല്ല എനിക്ക് ലഭിച്ചത്. എനിക്ക് കളിയും ട്രെയിനിംഗും ഒക്കെ ഇഷ്ടമാണ്. പക്ഷേ, മത്സര ദിനത്തിലെ സമ്മർദ്ദം സഹിക്കാൻ കഴിയാത്തതാണ്. ഒരു കളി കഴിഞ്ഞ് സമൂഹമാധ്യമങ്ങളിൽ നോക്കുമ്പോൾ ആളുകൾ പറയുന്നത് കാണാം. ചിലപ്പോൾ 90 ശതമാനം നല്ല അഭിപ്രായങ്ങളായിരിക്കും. എങ്കിലും രണ്ടോ മൂന്നോ മോശം കമൻ്റുകൾ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കും. പോസിറ്റീവ് കാര്യങ്ങളെക്കാൾ നെഗറ്റീവ് കമൻ്റുകൾ എന്നെ സ്വാധീനിക്കും. കളികൾ ആസ്വദിക്കണം. ഞാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ, സാധിച്ചില്ല. ഞാൻ മനോരോഗവിദഗ്ധനെ കണ്ടു. പക്ഷേ, അതും എന്നെ സഹായിച്ചില്ല. ഫുട്ബോൾ ഗെയിമിനു വേണ്ടി ജീവിതം തകർക്കരുത് എന്നാണ് എനിക്ക് ഇങ്ങനെ ബുദ്ധിമുട്ടുന്നവരോട് പറയാനുള്ളത്”- ടെഡ് പറഞ്ഞു.
പ്രീമിയർ ലീഗിൻ്റെ മൂന്നാം ഡിവിഷനിലുള്ള സൗതൻഡ് യുണൈറ്റഡിലൂടെയാണ് ടെഡ് പ്രൊഫഷണൽ ഫുട്ബോൾ ആരംഭിച്ചത്. കഴിഞ്ഞ സീസണിനു ശേഷം സൗതൻഡ് ടെഡിനെ റിലീസ് ചെയ്തിരുന്നു.
Story Highlights: Ex-England youth keeper Ted Smith retires due to social media abuse and pressure of games despite Tottenham interest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here