ഇർഫാൻ ഖാന്റെ മൃതദേഹം കബറടക്കി

നടൻ ഇർഫാൻ ഖാന്റെ(53) മൃതദേഹം കബറടക്കി. മുംബൈയിലാണ് ചടങ്ങ് നടന്നത്. വേർസോവ കബർസ്ഥാനിലായിരുന്നു കബറടക്കം നടന്നത്. വൈകിട്ട് മൂന്ന് മണിയോടെ നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഉണ്ടായിരുന്നത്. സംവിധായകനായ വിശാൽ ഭരദ്വാജ്, കപിൽ ശർമ, മിക സിംഗ് തുടങ്ങിയവർ സംസ്‌കാര ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങ് കനത്ത പൊലീസ് കാവലിലായിരുന്നു.

കോളൻ അണുബാധയെ തുടർന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന തരത്തിൽ ഇന്നലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഉച്ചയോടെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്. 2018ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ കണ്ടെത്തിയിരുന്നു. തുടർന്ന് വിദേശത്ത് ചികിത്സ തേടിയിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഭാര്യയുടെ പേര്: സുതപ സികാർ. ബബിൽ, ആര്യൻ എന്നിവരാണ് മക്കൾ. സൽമാൻ, ഇമ്രാൻ എന്നീ സഹോദരന്മാരും ഇർഫാനുണ്ട്.

 

irfan khan, funeral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top