മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 10,000 ലേക്ക് അടുക്കുന്നു

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 10,000 ലേക്ക് അടുക്കുന്നു. ഇന്ന് 597 പേർക്ക് രോഗം സ്ഥിരീകരിച്ചു. 32 മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. സ്ഥിതി ഗുരുതരമായ ധാരാവിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 344 ആയി. സമൂഹ വ്യാപനത്തിന്റെ ആശങ്ക നിൽക്കുന്ന മുംബൈയിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തു.

9915 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 432 പേർ മരിച്ചു. സംസ്ഥാനത്ത് പുതുതായി സ്ഥിരീകരിച്ച 597 പോസിറ്റീവ് കേസുകളിൽ 140 എണ്ണം മുംബൈയിലാണ്. ഇതോടെ മുംബൈയിൽ രോഗബാധിതരുടെ എണ്ണം 6122 ആയി ഉയർന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണംമരണസംഖ്യ 254 ആയി. മുംബൈ കോർപറേഷണിലെ ഉദ്യോഗസ്ഥൻ രോഗം ബാധിച്ചു മരിച്ചു. പൂനെയിൽ ഇതുവരെ 1520 രോഗബാധിതരും 88 മരണവും റിപ്പോർട്ട് ചെയ്തു. തുടർച്ചയായി ആറാം ദിവസമാണ് ധാരാവിയിൽ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. 14 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ 344 ആയി ചേരിയിലെ രോഗബാധിതരുടെ എണ്ണം. ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച മഹീം മേഖലയിൽ 4 പേർക്കാണ് കൊവിഡ് പോസറ്റീവായത്. മുംബൈ വാഡിയ മെറ്റേണിറ്റി ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

Story high light: Maharashtra: Covid casualties reach 10,000

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top