Advertisement

ആലുവ മാർക്കറ്റിൽ പുതിയ നിയന്ത്രണങ്ങൾ

April 29, 2020
Google News 1 minute Read

ആലുവ മാർക്കറ്റിൽ ചരക്കിറക്കുന്നതിനും കച്ചവടം നടത്തുന്നതിനും നിയന്ത്രണങ്ങൾ. വാഴക്കുളം മാർക്കറ്റിൽ ചരക്കുമായെത്തിയ ലോറി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.

രാവിലെ 6 മണിക്ക് മുമ്പായി വാഹനങ്ങൾ ചരക്കിറക്കണം. വ്യവസ്ഥ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. കച്ചവടക്കാർ തമ്മിൽ നിശ്ചിത അകലം പാലിക്കണം. സാധനങ്ങൾ വാങ്ങാനെത്തുന്നവരും സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് കച്ചവടക്കാർ ഉറപ്പ് വരുത്തണമെന്നും ഇത് നടപ്പാക്കാത്തവരെ കച്ചവടം നടത്താൻ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

വാഴക്കുളം മാർക്കറ്റിൽ ചരക്കുമായെത്തിയ ലോറി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പുതിയ നടപടികൾ. മാർക്കറ്റിലെ മാലിന്യം നീക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

Story Highlights- Lockdown, coronavirus, Aluva

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here