പഞ്ചാബില്‍ രണ്ടാഴ്ചകൂടി ലോക്ക് ഡൗൺ നീട്ടി

പഞ്ചാബിൽ മൂന്നാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മേയ് മൂന്നിന് ശേഷം പതിനേഴ് വരെ ലോക്ക് ഡൗൺ നീട്ടി. എല്ലാ ദിവസവും കര്‍ഫ്യൂവില്‍ നാലുമണിക്കൂര്‍ ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിം​ഗ് അറിയിച്ചു.

രാവിലെ ഏഴ് മുതല്‍ പതിനൊന്ന് വരെയാണ് ഇളവ്. ഈ സമയത്ത് കടകള്‍ക്ക് തുറക്കാം. ജനങ്ങള്‍ക്ക് പുറത്തിറങ്ങുകയും ചെയ്യാം. ജനങ്ങള്‍ മാസ്ക് ധരിക്കുകയും സമ്പര്‍ക്ക അകലം പുലര്‍ത്തുകയും ചെയ്യണം. 11 മണിയോടെ എല്ലാവരും തിരികെ വീടുകളില്‍ പ്രവേശിച്ച് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും നിർദേശമുണ്ട്. സംസ്ഥാനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം കര്‍ഫ്യൂ തുടരണമോ എന്ന കാര്യം പരിശോധിക്കും. മൂന്നാം ഘട്ട ലോക്ക് ഡൗണ്ഡ പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top