സമീർ നസ്രി ബ്ലാസ്റ്റേഴ്സിലേക്ക്; ഉടമകളായി സെർബിയൻ മുൻനിര ക്ലബ്: സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം ശക്തം

കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിനെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. ബ്ലാസ്റ്റേഴ്സിനെ സെർബിയയിലെ മുൻനിര ക്ലബ് ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കുകയാണെന്നും മുൻ മാഞ്ചസ്റ്റർ സിറ്റി, ഫ്രഞ്ച് താരം സമീർ നസ്രി ബ്ലാസ്റ്റേഴ്സിലേക്ക് എത്തുകയാണെന്നുമൊക്കെ സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇവക്കൊന്നിനും സ്ഥിരീകരണമില്ല.
സെർബിയയിലെ റെഡ് സ്റ്റാര്‍ ബല്‍ഗ്രൈഡ് ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കും എന്നും ഏറ്റെടുത്തു എന്നുമാണ് ഒരു അഭ്യൂഹം. സെർബിയയിലെ മുൻനിര ക്ലബുകളിൽ ഒന്നായ റെഡ് സ്റ്റാർ ഇപ്പോഴത്തെ ഉടമകളിൽ നിന്ന് 80 ശതമാനത്തോളം ഓഹരികൾ വാങ്ങുകയാണെന്നും വരുന്ന സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സി മാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. റെഡ് സ്റ്റാറിൻ്റെ നിറമായ ചുവപ്പിലേക്ക് ബ്ലാസ്റ്റേഴ്സ് ജഴ്സിയുടെ നിറം മാറുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ റെഡ് സ്റ്റാറുമായി കേരള ബ്ലാസ്റ്റേഴ്സ് ഉടമ നിംഗഡ്ഡ പ്രസാദ് ചർച്ചകൾ നടത്തിയിരുന്നു എന്നത് ഈ അവകാശവാദത്തിനു ശക്തി പകരുന്നു.
അതേ സമയം, റെഡ് സ്റ്റാർ അല്ല, സെർബിയയിലെ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവ് ഇവിത്സ തോൻചേവ് ആണ് പുതിയ ഉടമകളിൽ പ്രധാനി എന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്തായാലും സെർബിയയിൽ നിന്ന് നിക്ഷേപം എത്തുന്നു എന്നത് ഏറെക്കുറെ ശരിയാണെന്നാണ് സൂചന.
അതേ സമയം, ക്ലബിനെ വിറ്റുകഴിഞ്ഞെന്ന മുൻ പരിശീലകൻ ഈൽകോ ഷറ്റോരിയുടെ സൂചനയും ഇതിനോട് ചേർത്തുവായിക്കപ്പെടുന്നുണ്ട്. പുതിയ സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസിൻ്റെയും പുതിയ പരിശീലകൻ കിബു വിക്കൂനയുടെയും നിയമനങ്ങൾ പുതിയ മാനേജ്മെൻ്റാണ് തീരുമാനിച്ചതെന്നും സൂചനകളുണ്ട്.
ഇനി, മുൻ മാഞ്ചസ്റ്റർ സിറ്റി, ഫ്രഞ്ച് സൂപ്പർ താരം സമീർ നസ്രി ബ്ലാസ്റ്റേഴ്സിലേക്ക് എത്തുകയാണെന്നാണ് മറ്റൊരു അഭ്യൂഹം. 13 കോടി രൂപ മുടക്കി നസ്രിയെ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്യൻ മാധ്യമങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് നൽകിയത്.
Story Highlights: Rumours about kerala blasters social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here