Advertisement

സാലറി കട്ട്; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല; ഓര്‍ഡിനന്‍സ് കൊണ്ടുവന്നേക്കും

April 29, 2020
1 minute Read

സാലറി കട്ടില്‍ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. ഓര്‍ഡിനന്‍സ് കൊണ്ടുവന്നേക്കും. ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനാലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കിയതിനെയാണ് ഇന്നലെ ഹൈക്കോടതി വിമര്‍ശിച്ചത്. അതിനാല്‍ തന്നെ അപ്പീല്‍ പോകേണ്ടതില്ല. പകരം ഓര്‍ഡിനന്‍സിലൂടെ സാലറി കട്ട് ചെയ്യുന്നതിനുള്ള തീരുമാനം എടുക്കുകയാകും ഉണ്ടാവുക. അല്‍പ സമയത്തിനകം മന്ത്രിസഭാ യോഗം തിരുവനന്തപുരത്ത് ചേരും. ഈ മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

സാലറി കട്ടില്‍ ഹൈക്കോടതി വിധി എതിരായ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തുടര്‍ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകും. സംസ്ഥാന സര്‍ക്കാരിന്റെ സാലറി കട്ട് ഉത്തരവ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ശമ്പളം ലഭിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സര്‍ക്കാരിന് സാലറി കട്ട് ചെയ്യാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Story Highlights: salary cut, high court,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top