മെയ് പകുതിയോടെ സർവീസ് ഭാഗീകമായി പുനഃരാരംഭിക്കാൻ എയർ ഇന്ത്യ

മെയ് പകുതിയോടെ സർവീസ് ഭാഗീകമായി പുനഃരാരംഭിക്കാൻ തയാറെടുത്ത് എയർ ഇന്ത്യ. ഇതിന്റെ ഭാഗമായി പൈലറ്റുമാരോടും ക്യാബിൻ ക്രൂ അംഗങ്ങളോടും വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആവശ്യപ്പെട്ടു.
ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ നടത്താൻ വേണ്ട വ്യോമ ഗതാഗത പാസിനായുള്ള ശ്രമങ്ങളും എയർ ഇന്ത്യ ഇതിനോടകം തുടങ്ങിയാതായി എഎൻഐ വാർത്താ ഏജൻസി എയർ ഇന്ത്യയിലെ ആഭ്യന്തര ആശയവിനിമയങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
മെയ് പകുതിയോടെ 25% മുതൽ 30% വരെ സർവീസുകൾ വീണ്ടും തുടങ്ങാൻ സാധ്യതയുള്ളതിനാൽ ക്യാബിൻ ക്രൂ, പൈലറ്റുമാർ എന്നിവരുടെ കണക്കുകൾ ഉറപ്പു വരുത്താൻ ഓപറേഷൻ സ്റ്റാഫുകൾക്കയച്ച കത്തിൽ എയർ ഇന്ത്യ ആവശ്യപ്പെട്ടു. മാത്രമല്ല, ക്രൂവിന് ആവശ്യമായ ക്രമീകരണങ്ങളും കർഫ്യൂ പാസുകളും ഉറപ്പാക്കാൻ എയർ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻപ് ഗൽഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ തിരികെ എത്തിക്കാൻ എയർ ഇന്ത്യ തയാറാകണമെന്ന് കേന്ദ്ര സർക്കാറും എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
Story highlight: Air India to partially restart service in mid-May
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here