കൊവിഡ് 19 സ്ഥിരീകരിച്ച കാസർഗോഡ് സ്വദേശിക്ക് രോഗം പകർന്ന ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്

കാസർഗോഡ് മാവുങ്കാൽ ആനന്ദാശ്രമം സ്വദേശിക്ക് രോഗം പകർന്ന ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. ഈ മാസം 16 മുതൽ എട്ടു ദിവസം ബൈക്കിൽ 20 ഓളം സ്ഥലങ്ങളിൽ കറങ്ങിയതായി യുവാവ് അധികൃതരോട് സമ്മതിച്ചതായി സൂചനയുണ്ട്. യുവാവിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്. അതേ സമയം മാധ്യമ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലാ കലക്ടർ ഉൾപ്പടെ നിരീക്ഷണത്തിൽ പ്രവേശിച്ചു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയ മാവുങ്കാൽ ആനന്ദാശ്രമം സ്വദേശിക്ക് രോഗം പകർന്ന ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ഈ മാസം 16 മുതൽ എട്ടു ദിവസം ബൈക്കിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ 20 ഓളം സ്ഥലങ്ങളിൽ കറങ്ങിയതായി യുവാവ് അധികൃതരോട് സമ്മതിച്ചതായാണ് സൂചന. പറശ്ശിനിക്കടവിലും അഴീക്കോടും ബേക്കലിലും ഉദുമയിലും പോയിട്ടുണ്ട്. എന്നാൽ രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കാത്തത് അധികൃതരെ കുഴക്കുന്നത്. യുവാവിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച് സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്.

അതേ സമയം മാധ്യമ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലാ കലക്ടർ ഉൾപ്പടെ നിരീക്ഷണത്തിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഗൺമാൻ, ഡ്രൈവർ എന്നിവരും നിരീക്ഷണത്തിൽ പോയതോടെ ഇവരുടെയെല്ലാം സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. അതിനിടെ പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ അജാനൂർ പഞ്ചായത്തും ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി.

Story Highlights: covid 19 confirmed Kasargod resident was unable to identify the source of the disease

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top