കോട്ടയം ജില്ലയിലെ മാർക്കറ്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളിലേയും ഗ്രാമപഞ്ചായത്തുകളിലേയും മാര്‍ക്കറ്റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. റെഡ് സോണായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ചരക്കു ലോറിയുമായി എത്തുന്നവർ ഉൾപ്പെടെ പാലിക്കേണ്ട നിർദേശങ്ങളും ജില്ലാ ഭരണകൂടം പുറത്തിറക്കി.
മാര്‍ക്കറ്റിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേക മേഖലകള്‍ നിര്‍ണയിക്കണമെന്നാണ് ഒരു നിർദേശം. പ്രവേശിക്കുന്ന സ്ഥലത്ത് ലോറി എത്തുമ്പോള്‍ അണുനശീകരണം നടത്തണം. ചരക്കു ലോറിയിലെ ഡ്രൈവർമാരുടേയും സഹായിയുടേയും ശരീരോഷ്മാവ് പരിശോധിക്കും. തുടര്‍ന്ന് അണ്‍ലോഡിംഗ് പാസ് അനുവദിക്കണം. നല്‍കുന്ന പാസുകളുടെ ഒരു രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും നിർദേശത്തിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here