മൂന്ന് ജില്ലകളിലായി നാല് പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍

മൂന്ന് ജില്ലകളിലായി നാല് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. കൊല്ലം ജില്ലയില്‍ ഓച്ചിറ, തൃക്കോവില്‍ വട്ടം പഞ്ചായത്തുകളും കോട്ടയത്തെ ഉദയനാപുരം പഞ്ചായത്തും ഹോട്ട് സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. 70 പ്രദേശങ്ങളാണ് നിലവില്‍ ഹോട്ട് സ്‌പോട്ടിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കണ്ണൂര്‍ ജില്ലയില്‍ സ്‌പെഷ്യല്‍ ട്രാക്കിംഗ് ടീം പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ 20 വീടുകളുടെയും ചുമതല രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ടീമിന് നല്‍കിയിട്ടുണ്ട്. ശാസ്ത്രീയ വിവരശേഖരണ രീതി ഉപയോഗിച്ച് ആളുകളുടെ സമ്പര്‍ക്കം കണ്ടെത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് ബാധിച്ച് നിലവില്‍ ഏറ്റവുമധികം ആളുകള്‍ ചികിത്സയിലുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. കണ്ണൂര്‍ ജില്ലയില്‍ 47 പേരാണ് ചികിത്സയിലുള്ളത്. കോട്ടയം -18, ഇടുക്കി 14, കൊല്ലം – 12, കാസര്‍ഗോഡ് – 9 , കോഴിക്കോട് – 4, മലപ്പുറം -2 തിരുവനന്തപുരം -2, പത്തനംതിട്ട, എറണാകുളം, പാലക്കാട് ജില്ലകളില്‍ ഓരോരുത്തരും ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here