Advertisement

കൊവിഡ് ബാധിതർ ചികിത്സ തേടി; തിരുവനന്തപുരത്തെ നൂറോളം ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിൽ

April 30, 2020
Google News 0 minutes Read

തിരുവനന്തപുരത്തെ നൂറോളം ആശുപത്രി ജീവനക്കാർ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്. കൊവിഡ് ബാധിതർ ചികിത്സ തേടിയതിന് പിന്നാലെയാണ് ആശുപത്രി ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്. പാറശാല താലൂക്ക് ആശുപത്രിയിലേയും നെയ്യാറ്റിന്‍കരയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലേയും ജീവനക്കാരാണ് നിരീക്ഷണത്തിലുള്ളത്.

തിരുവനന്തപുരത്ത് ഇന്നലെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നെയ്യാറ്റിൻകര സ്വദേശിയായ 48കാരനും തമിഴ്നാട്, മേൽപ്പാല സ്വദേശിയായ 68കാരനുമാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇരുവരും ചികിത്സയിൽ കഴിഞ്ഞത് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലാണ്.
കൊവിഡ് നിരീക്ഷണത്തിലല്ലായിരുന്ന ഇരുവരും ഒന്നിടവിട്ട ദിവസങ്ങളിൽ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്ന് മറ്റ് അസുഖങ്ങൾക്ക് ചികിത്സിക്കാനാണ് ആശുപത്രിയിലെത്തിയത്. രോഗലക്ഷണങ്ങൾ പ്രകടമാക്കിയതിനെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

അതേസമയം, ഇരുവരുടേയും രോ​ഗ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം പുരോ​ഗമിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here