മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല : മന്ത്രി ടിപി രാമകൃഷ്ണൻ

സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. മദ്യശാലകൾ തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതൽ മാത്രമാണ് ചർച്ച ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

മദ്യശാലകൾ തുറന്നേക്കുമെന്ന സുചനകൾ നൽകി ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് മദ്യശാലകൾ തുറക്കാൻ ഒരുങ്ങാൻ നിർദേശം നൽകിയിരുന്നു. സർക്കാർ തീരുമാനം വരുന്ന മുറക്ക് ഔട്ട്‌ലെറ്റുകൾ തുറക്കാൻ മുന്നൊരുക്കം നടത്താനായിരുന്നു നിർദേശം. ഇതിനായി എംഡി ഒൻപത് നിർദേശങ്ങൾ ജീവനക്കാർ അയച്ചിട്ടുണ്ട്.

സാമൂഹിക അകലം പാലിക്കണം, കൈ കഴുകാൻ സംവിധാനം ഒരുക്കണം, അണു നശീകരണത്തിനുള്ള സംവിധാനം കരുതണം തുടങ്ങിയവയാണ് നിർദേശങ്ങൾ. സർക്കാർ തീരുമാനം വന്നാൽ ഷോപ്പുകൾ തുറന്നു വൃത്തിയാക്കണം എന്നും വെയർഹൗസ് മാനേജർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

മെയ് 3ന് ശേഷം ലിക്കർ വെൻഡിംഗ് യൂണിറ്റുകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനോ, നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാനോ സാധ്യതയുണ്ട്. അതുകൊണ്ട് സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ എല്ലാവും തയാറായി ഇരിക്കാൻ ബെവ്‌കോ ജീവനക്കാർക്കായി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം വരുന്നത്.

Story Highlights- TP Ramakrishnan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top