തൃശൂര്‍ പൂര ചടങ്ങില്‍ ഒരു ആനയെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം : ആവശ്യം കളക്ടര്‍ തള്ളി

തൃശൂര്‍ പൂര ചടങ്ങില്‍ ഒരു ആനയെ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം കളക്ടര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ ദേവസ്വത്തിന്റെ ആവശ്യം കളക്ടര്‍ തള്ളി. ചരിത്രത്തിലാദ്യമായി തൃശൂര്‍ പൂരം ക്ഷേത്രത്തിനകത്തെ ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കാന്‍ നേരത്തെ ചേര്‍ന്ന യോഗത്തില്‍ ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നു.. എന്നാല്‍ ജില്ല കൊവിഡ് മുക്തമായ പശ്ചാത്തലത്തിലാണ് എഴുന്നള്ളിപ്പിന് ഒരു ആനയെ അനുവദിക്കനമെന്ന ആവശ്യവുമായി പാറമേക്കാവ് ദേവസ്വം കളക്ടറെ സമീപിച്ചത്.

പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദേവസ്വം ഭാരവാഹികളും പങ്കെടുത്ത യോഗത്തില്‍ എടുത്ത തീരുമാനത്തില്‍ നിന്ന് പുറകൊട്ടില്ലെന്നു കളക്ടര്‍ തീരുമാനമെടുത്തു. സാമൂഹിക അകലം പാലിക്കുന്നതിലടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഇത്തരത്തില്‍ പൂരം വേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്. മെയ് രണ്ടിനാണ് തൃശൂര്‍ പൂരം.

 

Story Highlights- Paramekkavu Devasam,   Thrissur Pooram , covid19,coronavirus, lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top