കൊവിഡ് കാലത്ത് റമദാൻ വ്രതമെടുക്കുന്നത് ദോഷമോ ? പ്രതിരോധശേഷി കുറയ്ക്കുമോ ? ഉത്തരം നൽകി ആരോഗ്യവിദഗ്ധർ

ലോകമെമ്പാടുമുള്ള വിശ്വാസികൾ റമദാൻ വ്രതം അനുഷ്ടിക്കുകയാണ്. എന്നാൽ കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ പലരുടേയും ഉള്ളിലുദിക്കുന്ന സംശയമാണ് ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പ് നോൽക്കുന്നത് പ്രതിരോധ ശേഷി കുറയ്ക്കുമോ എന്നത്. വ്രതമെടുക്കുന്നത് പ്രതിരോധ ശേഷിയെ ബാധിക്കില്ല എന്നാണ് ഉത്തരം.
ആരോഗ്യമുള്ള വ്യക്തിക്ക് റമദാൻ വ്രതം എടുക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ റമദാൻ മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നു. നോമ്പ് തുറന്നതിന് ശേഷം ധാരാളം വെള്ളവും അസംസ്‌കൃത ഭക്ഷണപദാർത്ഥങ്ങളും കഴിക്കണമെന്ന് സംഘടന പറയുന്നു. അസുഖമുള്ളവർ വ്രതമെടുക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read Also : നോമ്പ് കാലത്തെ തലവേദന പരിഹരിക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം
വ്രതമെടുക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് യുകെയിലെ എൻഎച്എസ് ഡോക്ടറും മുതിർന്ന സർവകലാശാല അധ്യാപകനുമായ ഡോ.ആമിർ ഖാൻ അഭിപ്രായപ്പെട്ടു. മറ്റ് മാർഗങ്ങളിൽ നിന്ന് പോഷകളൊന്നും ലഭിക്കാത്തതിനാൽ ശരീരം ‘എനർജി കൺസർവേഷൻ മോഡിലേക്ക്’ മാറുകയും നശിച്ചുതുടങ്ങിയ ഇമ്യൂൺ കോശങ്ങളെ നന്നാക്കി ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നോമ്പ് മുറിക്കുന്ന സമയത്ത് പൊരിച്ച ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് വ്രതമെടുക്കുമ്പോഴുള്ള പ്രയോജനങ്ങൾ ശരീരത്തിന് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights- Coronavirus, Ramadan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here