കോഴിക്കോട് ജില്ലയില്‍ ദന്തരോഗ ചികിത്സയ്ക്ക് ടെലിമെഡിസിന്‍ സംവിധാനം

കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാലത്ത് പല്ലുവേദനയോ അനുബന്ധ പ്രശ്‌നങ്ങളോ അനുഭവിക്കാത്തവര്‍ വിരളമായിരിക്കും. ശക്തിയേറിയ വേദനസംഹാരികള്‍ പോലും ചിലപ്പോള്‍ അടിയറവു പറഞ്ഞേക്കാവുന്ന, നമ്മുടെ ഉറക്കത്തെയും ഭക്ഷണ ക്രമത്തെയും വളരെ അധികം ബാധിക്കുന്ന പല്ലുവേദന ഉള്‍പ്പെടെയുള്ള ദന്ത രോഗങ്ങള്‍ക്ക് ഒരു പരിധി വരെ ആശ്വാസം പകരാന്‍ കേരള ഗവണ്‍മെന്റ് ഡെന്റല്‍ ഓഫീസര്‍സ് ഫോറം (KGDOF) കോഴിക്കോട് ജില്ലാ ഘടകം, എന്‍എച്ച്എം ഡെന്റല്‍ സര്‍ജന്‍സുമായി ചേര്‍ന്നു ടെലിമെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തി.
ദന്ത രോഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഈ ഹെല്‍പ്‌ലൈനുകളില്‍ വിളികാകം. വൈകുന്നേരം മൂന്നുമുതല്‍ ആറുവരെയാണ് സമയം. അടിയന്തരമല്ലാത്ത ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാനും ഈ സൗകര്യം ഉപകാരപ്പെടും. ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള എല്ലാ ഡെന്റല്‍ യൂണിറ്റുകളും തുറന്നു പ്രവര്‍ത്തിക്കുന്നുമുണ്ട്.
കോഴിക്കോട് താലൂക്ക്
ഡോ. ലിജി – 9388641010
ഡോ. രഞ്ജിത് – 8547001472
കൊയിലാണ്ടി താലൂക്ക്
ഡോ. ശബ്‌ന – 9496345756
വടകര താലൂക്ക്
ഡോ. അരുണ്‍ – 7902202288
ഡോ. വിപിന്‍ ഭാസ്‌ക്കര്‍ – 8075057241
താമരശ്ശേരി താലൂക്ക്
ഡോ. ബിനീഷ് പി – 9745872794
Story Highlights: coronavirus, kozhikkod,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here