Advertisement

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെയും രോഗ ഉറവിടം കണ്ടെത്താനാകാതെ ജില്ലാ ഭരണകൂടം

April 30, 2020
Google News 3 minutes Read

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേരുടെയും രോഗ ഉറവിടം കണ്ടെത്താനാകാതെ ജില്ലാ ഭരണകൂടം. റൂട്ട് മാപ്പ് തയ്യാറാക്കണമെങ്കിലും എന്ന് മുതൽ ഉൾപ്പെടുത്തണമെന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. ഇരുവരും ചികിത്സയിലുണ്ടായിരുന്ന നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിലെ പ്രൈമറി കോൺടാക്ടിലുണ്ടായിരുന്ന ജീവനക്കാരുടെ സ്രവം പരിശോധിക്കും. നെയ്യാറ്റിൻകരയും അതിർത്തിയിലെ ചില പഞ്ചായത്തുകളും ഹോട്ട് സ്പോട്ടുകളാകും.

രോഗം സ്ഥിരീകരിച്ച നെയ്യാറ്റിൻകര സ്വദേശിയായ 48കാരനുമായും, തമിഴ്നാട്, മേൽപ്പാല സ്വദേശിയായ 68കാരനുമായും അടുത്ത് സമ്പർക്കം പുലർത്തിയവരെ നിരീക്ഷണ പട്ടികയിലാക്കുക എന്നത് ജില്ലാ ഭരണകൂടത്തിന് മുന്നിലെ ശ്രമകരമായ ജോലിയാണ്. യാതൊരു വിധ യാത്രാ ഹിസ്റ്ററിയും ഉണ്ടായിരുന്നില്ല ഇരുവർക്കും. യാത്ര നടത്തിയ ആരെങ്കിലുമായും ഇവർ ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് ജില്ലാ ഭരണകൂടം പരിശോധിക്കും.

കൊവിഡ് നിരീക്ഷണത്തിലല്ലായിരുന്ന ഇരുവരും ഒന്നിടവിട്ട ദിവസങ്ങളിൽ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്ന് മറ്റ് അസുഖങ്ങൾക്ക് ചികിത്സിക്കാനാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. രോഗലക്ഷണങ്ങൾ പ്രകടമാക്കിയതിനെ തുടർന്നാണ് സ്രവം പരിശോധനയ്ക്കയച്ചത്. ഇവരുമായി ബന്ധുക്കളും ആശുപത്രി ജീവനക്കാരും അടുത്തിടപഴകിയിട്ടുണ്ട്. ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെ 27, 28, 29 തിയതികളിൽ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ സ്രവം പരിശോധനയ്ക്കയക്കും. ആശുപത്രിയിൽ ഏതെങ്കിലും വിധത്തിൽ നിയന്ത്രണമേർപ്പെടുത്തണോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല.

ഇരുവരുടെയും റൂട്ട് മാപ്പ് എന്നു മുതൽ ആരംഭിക്കണമെന്നതിലും ജില്ലാ ഭരണകൂടത്തിന് വ്യക്തതയില്ല. നെയ്യാറ്റിൻകര മേഖല ഹോട്ട് സ്പോട്ടാകും. പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ നിലവിൽ വരും. തമിഴ്നാട്ടിലെ വിളവങ്കോട് താലൂക്ക്, കേരളത്തിലെ അമ്പൂരി, വെള്ളറട, കുന്നത്തുകാൽ, പാറശാല പഞ്ചായത്തകളുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ്. അതിർത്തിക്കപ്പുറത്തേയും, ഇപ്പുറത്തേയും ജനങ്ങൾ ഒരു പോലെ ആശ്രയിക്കുന്ന വാണിജ്യകേന്ദ്രങ്ങളും ആശുപത്രികളുമുണ്ട്. ഇവിടങ്ങളിൽ ചിലതും ഹോട്ട് സ്പോട്ടാകും. മേഖലകളിൽ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് പാറശാല എം.എൽ.എ സി.കെ ഹരീന്ദ്രൻ വ്യക്തമാക്കി. വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിന് ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് നീക്കം.

Story Highlights: The district administration has not been able to locate the source of the two confirmed cases of covid in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here