Advertisement

സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കൊവിഡ്; 14 പേര്‍ രോഗമുക്തി നേടി

April 30, 2020
Google News 1 minute Read

സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം, കാസര്‍ഗോഡ് സ്വദേശികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഇന്ന് 14 പേരാണ് രോഗമുക്തരായത്. പാലക്കാട് നാല് പേരും കൊല്ലം ജില്ലയില്‍ മൂന്നുപേരും കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് പേര്‍ വീതവും പത്തനംതിട്ട മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരും ഇന്ന് രോഗമുക്തരായി.

സംസ്ഥാനത്ത് ഇതുവരെ 497 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 111 പേര്‍ ഇപ്പോള്‍ ചികിത്സയില്‍. സംസ്ഥാനത്ത് ആകെ 20711 പേരാണ് നിരീക്ഷണത്തിലുള്ളത് 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 95 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 25973 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 25135 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Cm Pinarayi Vijayan, coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here