കൊവിഡ്: ടാക്‌സി കാറുകളിൽ സുരക്ഷിത യാത്രയ്ക്കുള്ള ഫലപ്രദമായ മാർഗവുമായി എറണാകുളം ജില്ലാ ഭരണകൂടം

കൊവിഡ് പശ്ചാത്തലത്തിൽ ടാക്‌സി വാഹനങ്ങളിൽ സുരക്ഷിത യാത്ര ഒരുക്കി എറണാകുളം ജില്ലാ ഭരണകൂടം. ടാക്‌സി വാഹനങ്ങളിൽ ഫൈബർ ക്ലിയർ ഗ്ലാസ്സ് ഉപയോഗിച്ച് ഡ്രൈവർ സീറ്റിനെയും പിൻ സീറ്റിനെയും തമ്മിൽ വേർതിരിച്ച് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിലാണ് ഈ സംവിധാനത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.
വാഹനത്തിൽ കയറുന്നതിന് മുൻപായി ഡ്രൈവർ യാത്രക്കാർക്ക് സാനിറ്റെസർ നൽകും. വാഹനത്തിന്റെ ഡോർ ഡ്രൈവർ തന്നെ തുറന്ന് നൽകുകയും ചെയ്യും. പ്രത്യേക പാളി ഉപയോഗിച്ച് സീറ്റുകൾ വേർതിരിച്ചിരിക്കുന്നതിനാൽ ഡ്രൈവർക്ക് യാത്രക്കാരുമായി അടുത്ത് ഇടപഴകേണ്ടി വരുന്നില്ല. അതിനാൽ ഡ്രൈവർക്ക് രോഗബാധ ഉണ്ടാകാതെ തടയാനാകും. ഡ്രൈവറെ കൂടാതെ രണ്ട് യാത്രക്കാരെയാണ് അനുവദിക്കുക. മുൻ സീറ്റിൽ യാത്ര ഡ്രൈവർക്ക് മാത്രമാണ് യാത്രാനുമതി. യാത്രക്കാർ മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. എയർ കണ്ടീഷൻ ഉപയോഗിക്കാനും പാടില്ല. അതേസമയം ഡ്രൈവർക്ക് മാസ്‌കിനൊപ്പം ഗ്ലൗസും നിർബന്ധമാണ്.
Story Highlights- coronavirus, taxi, ernakulam,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here