Advertisement

ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവ്; അന്തിമ തീരുമാനം നാളെയെന്ന് ഡിജിപി

May 1, 2020
Google News 1 minute Read

സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ എന്തൊക്കെ ഇളവ് വരുത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെയുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അനുവദിക്കേണ്ട ഇളവുകൾ എങ്ങനെ വേണമെന്നതിൽവിശദമായ ആലോചനകൾക്ക് ശേഷം തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് സ്വീകരിക്കേണ്ട നിയന്ത്രണങ്ങളിലും, ഇളവുകളിലും അന്തിമ തീരുമാനംകേന്ദ്ര നിർദ്ദേശമനുസരിച്ചായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസും അറിയിച്ചു.

Read Also : പൊതുഗതാഗതം ഉടനില്ല; ഇളവുകൾ കേന്ദ്രനിർദേശം അനുസരിച്ചെന്ന് ചീഫ് സെക്രട്ടറി

അതേസമയം, സോണുകൾ നിർണയിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ ആശയക്കുഴപ്പമില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കേന്ദ്രം അവരുടെ മാനദണ്ഡപ്രകാരമാണ് സോണുകൾ നിശ്ചയിക്കുന്നത്. സംസ്ഥാന സർക്കാർ ഒരുപടി കൂടി കടന്നാണ് സോണുകൾ തീരുമാനിക്കുന്നത്.

സംസ്ഥാനത്തിന്റെ കണക്ക് പ്രകാരം ആറ് ജില്ലകൾ റെഡ് സോണിലും, എട്ട് ജില്ലകൾ ഓറഞ്ച് സോണിലുമാണ്. എന്നാൽ കേന്ദ്രം പുറത്തിറക്കിയ പട്ടികയിൽ കേരളത്തിലെ രണ്ട് ജില്ലകൾ റെഡിലും, പത്ത് ജില്ലകൾ ഓറഞ്ചിലും, രണ്ട് ജില്ലകൾ ഗ്രീൻ സോണിലും ഉൾപെടുത്തിയത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

Story Highlights- Loknath Behra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here