ഇന്ത്യയിൽ കൊവിഡ് മരണം 1147 ആയി

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1147 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 73 മരണം റിപ്പോർട്ട് ചെയ്തു. ആകെ വൈറസ് ബാധിതരുടെ എണ്ണം 35,000 കടന്നു. ഡൽഹിയിൽ സിആർപിഎഫ്, സിഐഎസ്എഫ് ജവാന്മാർക്കും കൊവിഡ് സ്ഥിരീകരിച്ചു.
313 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ഗുജറാത്തിലെ പോസിറ്റീവ് കേസുകൾ 4395 ആയി. തമിഴ്‌നാട്ടിൽ 161 പേർക്ക് രോഗം സ്ഥിരീകരിച്ചു.138 കേസുകൾ ചെന്നൈയിലാണ്. 2323 ആയി തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം.
മധ്യപ്രദേശിൽ 2625 , ഉത്തർപ്രദേശിൽ 2211 ,ഡൽഹിയിൽ 3515 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ എണ്ണം. കണ്ടെയ്‌ന്മെൻറ് സോണിലെ മുഴുവൻ പേരെയും പരിശോധനയ്ക്ക് വിധേയമാക്കും. ഡൽഹി ഹിന്ദു റാവു ആശുപത്രിയിൽ ഒരു നഴ്‌സിന് കൂടി രോഗം സ്ഥിരീകരിച്ചു. ഡൽഹി മെട്രോയിൽ സുരക്ഷാചുമതലയുള്ള 1 സിഐഎസ്എഫ് ജവാനും , മയൂർ വിഹാറിലുള്ള 31 ബറ്റാലിയനിലെ 6 സിആർപിഎഫ് ജവാന്മാർക്ക് കൊവിഡ് പോസറ്റീവായി.കൂടുതൽ പേർ നിരീക്ഷണത്തിലാണ്.
അതേസമയം, റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളിൽ 25.19 ശതമാനം പേർ രോഗമുക്തി നേടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 8373 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. 14 ദിവസം കൊണ്ട് രോഗമുക്തി നേടിയവരുടെ നിരക്ക് 13% ശതമാനത്തിൽനിന്ന് 25.19 ശതമാനമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കേന്ദ്രസർക്കാരിന്റെ മാർഗ നിർദേശങ്ങൾ അനുസരിച്ച് പരിശോധനയ്ക്കായി ആർടി പിസിആർ ടെസ്റ്റ് മാത്രമേ നടത്തുന്നുളളൂവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here