Advertisement

കൊവിഡിനെതിരെ പോരാടുന്നവർക്ക് ആദരമർപ്പിക്കാൻ ഇന്ത്യൻ സൈന്യം

May 1, 2020
Google News 2 minutes Read

കൊവിഡിനെതിരെ പോരാടുന്നവർക്ക് ആദരമർപ്പിക്കാൻ ഇന്ത്യൻ സൈന്യം. കര-വ്യോമ-നാവിക സേനകൾ സംയുക്തമായാണ് രാജ്യവ്യാപകമായി കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർ അടക്കമുള്ള ലക്ഷണക്കിന് പോരാളികൾക്ക് വരുന്ന ഞായറാഴ്ച്ച ആദരമർപ്പിക്കുന്നത്.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, കര-വ്യോമ-നാവിക സേന തലവൻമാരും ഒരുമിച്ച് നടത്തിയ പ്രത്യേക വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും രാജ്യത്തെ പ്രധാന മൂന്ന് സേനാവിഭാഗങ്ങളുടെ തലവന്മാരും ഒരുമിച്ച് വാർത്താസമ്മേളനം നടത്തിയത്.

കൊവിഡ് പോരാളികൾക്ക് ആദരമർപ്പിക്കുന്നതിന്റെ ഭാഗമായി സൈനിക വിമാനങ്ങൾ ആകാശപ്പരേഡ് നടത്തും. വിമാനങ്ങളിൽ നിന്നും ആശുപത്രികൾക്ക് മുകളിൽ പൂക്കൾ വിതറും. അന്നേ ദിവസം വൈകുന്നേരം തീരപ്രദേശങ്ങളിൽ യുദ്ധകപ്പലുകൾ വിന്യസിച്ച് ലൈറ്റുകൾ തെളിയിക്കും. നാവിക സേനയുടെ ഹെലികോപ്റ്റുകളിൽ നിന്നും ആശുപത്രികൾക്കു മുകളിൽ പുഷ്പവൃഷ്ടി നടത്തും.

രാജ്യത്തെ മിക്കവാറും എല്ലാ ജില്ലകളിലേയും കൊവിഡ് ആശുപത്രികളിൽ സൈന്യം മൗണ്ടൻ ബാൻഡ് പ്രദർശനങ്ങൾ നടത്തും. പൊലീസ് സേനയെ പിന്തുച്ച് സായുധ സേന പൊലീസ് സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിക്കും. വ്യോമസേനയുടെ ഫ്ളൈപാസ്റ്റിനിടയിൽ വിമാനങ്ങളും ഹെലികോപ്റ്ററുകളും ചില പ്രദേശങ്ങളിൽ പുഷ്പവൃഷ്ടി നടത്തും. ശ്രീനഗർ മുതൽ തിരുവനന്തപുരം വരെയും അസമിലെ ദിൽബർഗിൽ നിന്നും കച്ച് വരെയും വ്യോമസേന ഫ്ളൈ പാസ്റ്റ് നടത്തും. ഗതാഗത യുദ്ധ വിമാനങ്ങളും ഇതിൽ പങ്കെടുക്കും.

സായുധ സേനയെ പ്രതിനിധീകരിച്ച് എല്ലാ കൊവിഡ് 19 പോരാളികൾക്കും ഞങ്ങൾ നന്ദി പറയുന്നു. ഡോക്ടർമാർ, നഴ്സുമാർ, ശുചിത്വ തൊഴിലാളികൾ, ഗാർഡുകൾ ഭക്ഷണ വിതരണക്കാർ, മാധ്യമങ്ങൾ എന്നിവർ പ്രയാസകരായ ഘട്ടത്തിൽ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് കാണിച്ചു തന്നു. ഇവർക്ക് ആദരമർപ്പിച്ചുക്കൊണ്ട്ചില പ്രത്യേക കാഴ്ച്ചകൾക്ക് രാജ്യം സാക്ഷ്യം വഹിക്കും; സംയുക്ത സേനകൾ രാജ്യത്തിന് ആദരമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചുകൊണ്ട് വാർത്താ സമ്മേളനത്തിൽ സിഡിഎസ് ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.

Story highlight: Indian Army to pay homage to covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here