തിരുവനന്തപുരത്തെ രണ്ട് കൊവി‍ഡ് രോ​ഗികളുടെ ഫലം സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരുടെയും ഫലങ്ങൾ സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോസിറ്റീവ്, നെ​ഗറ്റീവ് വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. ഫലം തീർച്ചപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യ ഫലം അനുസരിച്ചുള്ള നടപടികളാണ് നിലവിൽ എടുത്തിട്ടുള്ളതെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

രണ്ടു പേർക്കും രോഗം എങ്ങനെ ബാധിച്ചുവെന്ന കാര്യത്തിൽ വ്യക്തതയില്ല. ആവശ്യമെങ്കിൽ സ്ഥിരീകരണത്തിനായി സാമ്പിളുകൾ ആലപ്പുഴയിലേക്ക് അയക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

നെയ്യാറ്റിൻകര സ്വദേശിയായ 48കാരനും തമിഴ്നാട്, മേൽപ്പാല സ്വദേശിയായ 68കാരനുമാണ് കഴിഞ്ഞ ദിവസം രോ​ഗം സ്ഥിരീകരിച്ചത്. കൊവിഡ് നിരീക്ഷണത്തിലല്ലായിരുന്ന ഇരുവരും ഒന്നിടവിട്ട ദിവസങ്ങളിൽ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്ന് മറ്റ് അസുഖങ്ങൾക്ക് ചികിത്സിക്കാനാണ് ആശുപത്രിയിലെത്തിയത്. രോഗലക്ഷണങ്ങൾ പ്രകടമാക്കിയതിനെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഇവരുടെ രോ​ഗ ഉറവിടം കണ്ടെത്താനാകാത്തത് ആരോ​ഗ്യ വകുപ്പ് അധികൃതരെ കുഴയ്ക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top