കോട്ടയവും കണ്ണൂരും റെഡ് സോണിൽ

സംസ്ഥാനത്ത് കോട്ടയം, കണ്ണൂർ ജില്ലകളെ കേന്ദ്രപ്പട്ടികയിലെ റെഡ് സോണിൽ ഉൾപ്പെടുത്തി. രാജ്യത്താകെ 130 ജില്ലകൾ റെഡ്‌സോണിലാണ്. 284 ജില്ലകൾ ഓറഞ്ച് സോണിലാണ്. റെഡ്‌സോണിൽ തിങ്കളാഴ്ചയ്ക്ക് ശേഷവും കടുത്ത നിയന്ത്രണങ്ങൾ തുടരും. ഓറഞ്ച് സോണിൽ ഭാഗിക ഇളവുകൾ അനുവദിക്കും.
ഏറ്റവും കൂടുതൽ റെഡ് സോൺ ഉള്ളത് ഉത്തർ പ്രദേശിലും മഹാരാഷ്ട്രയിലുമാണ്. ഉത്തർ പ്രദേശിൽ 19 റെഡ് സോണുകളാണ് ഉള്ളത്. 14 റെഡ് സോണുകളാണ് മഹാരാഷ്ട്രയിൽ ഉള്ളത്. തൊട്ടുപിന്നാലെ 12 ഹോട്ട്‌സ്‌പോട്ടുകളുമായി തമിഴ് നാടും, 11 ഹോട്ട് സ്‌പോട്ടുകളുമായി ഡൽഹിയുമുണ്ട്.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 34,000ലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 1,823 പുതിയ കേസുകളും 67 മരണവും റിപ്പോർട്ട് ചെയ്തു. ആകെ 33,610 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. 1,075 പേർ മരിച്ചു. അതേസമയം, റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളിൽ 25.19 ശതമാനം പേർ രോഗമുക്തി നേടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡൽഹിയിൽ സിആർപിഎഫ്, സിഐഎസ്എഫ് ജവാന്മാർക്കും കൊവിഡ് സ്ഥിരീകരിച്ചു.
Story Highlights- Coronavirus, red zone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here