Advertisement

പൊതുഗതാഗതം ഉടനില്ല; ഇളവുകൾ കേന്ദ്രനിർദേശം അനുസരിച്ചെന്ന് ചീഫ് സെക്രട്ടറി

May 1, 2020
1 minute Read

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ വരുത്തുന്നത് കേന്ദ്ര നിർദേശം അനുസരിച്ചെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്ര നിർദേശം വരുന്നത് എങ്ങനെയെന്ന് മൂന്നാം തീയതി വരെ പരിശോധിക്കും. അതിന് ശേഷമാകും തീരുമാനം. സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത് കേന്ദ്ര മാനദണ്ഡങ്ങൾ പ്രകാരമാണെന്നും ഇളവുകൾ വരുത്തുന്നതിൽ കേന്ദ്ര തീരുമാനത്തിൽ വെള്ളം ചേർക്കാനാവില്ലെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു.

‘കേന്ദ്രം അവരുടെ മാനദണ്ഡപ്രകാരമാണ് സോണുകൾ തീരുമാനിക്കത്. സംസ്ഥാന സർക്കാർ ഒരുപടി കൂടി മുന്നോട്ട് പോയി പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടുകൾ കൂടി നോക്കും. ഇളവുകൾ സംബന്ധിച്ച് കേന്ദ്രം മാർഗരേഖ പുറപ്പെടുവിക്കും’-ടോം ജോസ് പറഞ്ഞു.

ഹോട്ട് സ്‌പോട്ടുകളിൽ, നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാവില്ല. റെഡ്, ഗ്രീൻ സോണുകൾ പുനഃക്രമീകരിക്കുന്നത് സംസ്ഥാനത്തെ വിദഗ്ധ സമിതി പരിശോധിക്കും. പൊതു ഗതാഗതം ഉടൻ ഉണ്ടാകില്ല. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ സോണുകൾ മാറുമെന്നും അദ്ദേഹം അറിയിച്ചു.

Story Highlights- Lockdown,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top