മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇന്നലെ 583 പേർക്ക് രോഗം സ്ഥിരീകരിച്ചു. 27 മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ധാരാവിയിൽ പുതുതായി 25 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗം വ്യാപനം തുടരുന്ന പൂനെയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.
മരണനിരക്കും രോഗവ്യാപനവും ഒരേസമയം ഉയർന്ന് നിൽക്കുന്ന സാഹചര്യമാണ് മഹാരാഷ്ട്രയിൽ ഉള്ളത്. 10,498 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 459 പേർ മരിച്ചു. സംസ്ഥാനത്ത് പുതുതായി സ്ഥിരീകരിച്ച 583 പോസിറ്റീവ് കേസുകളിൽ 417 എണ്ണം മുംബൈയിലാണ്. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 7061 ആയി ഉയർന്നു. മരണസംഖ്യ 290 ആയി.
തുടർച്ചയായി ഏഴാം ദിനമാണ് ധാരാവിയിൽ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. 25 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ 369 ആയി ചേരിയിലെ രോഗബാധിതരുടെ എണ്ണം. താനെയിൽ 943 പേരാണ് രോഗബാധിതരായി ഉള്ളത്. പൂനെയിൽ ഇതുവരെ 1760 പേർക്ക് രോഗം സ്ഥിരീകരിച്ചു. 88 മരണവും റിപ്പോർട്ട് ചെയ്തു.
രോഗവ്യാപനം തുടരുന്ന പൂനെയിൽ മെയ് 3 വരെ നിയന്ത്രണം കടുപ്പിച്ചു. മെഡിക്കൽ ഷോപ്പുകൾ മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളൂ. പൂനെയിലെ 23 ഹോട്ട്‌സ്‌പോട്ടുകളിലാണ് നിയന്ത്രണം.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here